ഡമാസ്‌ക്കസ്: കഴിഞ്ഞ പത്ത് വര്‍ഷമായി അല്‍ – നസ്രാ തീവ്രവാദസംഘത്തിന്റെ തടവിലായിരുന്ന സിറിയയിലെ ഹോംസ് അതിരൂപതയില്‍ നിന്നുള്ള കത്തോലിക്ക ഡീക്കന്‍ മോചിതനായി. ഡീക്കന്‍ ജോണി ഫൗദ് ദാവൂദാണ് പത്ത് വര്‍ഷത്തിന് ശേഷം അല്‍- നസ്രാ തീവ്രവാദികളുടെ തടവില്‍ നിന്ന് അപ്രതീക്ഷിതമായി മോചിതനായത്. സിറിയന്‍ കത്തോലിക്ക സഭയിലെ പെര്‍മനന്റ് ഡീക്കനായ ദാവൂദ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
ആഭ്യന്തരയുദ്ധക്കാലത്ത് ഹോംസിലെ ഭവനം നഷ്ടമായ ജോണി ഫൗദ് ദാവൂദ് ഏറെക്കാലം ഭക്ഷണമൊന്നുമില്ലാതെ ഇലകളും പുല്ലും മാത്രം കഴിച്ചാണ് ജീവിച്ചതെന്ന് മോചിതനായശേഷം ഒരു കത്തോലിക്ക വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തടവിലായിരുന്ന സമയത്ത് കോവിഡിന്റെ ഭീഷണി ഉള്‍പ്പടെ നിരവധി ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി. രാത്രിയും പകലും ദൈവത്തെ വിളിച്ചപേക്ഷിച്ച അദ്ദേഹത്തെ പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ മാര്‍ച്ച് മാസത്തില്‍ അവര്‍ വിട്ടയക്കുകയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ തന്നെ സ്വീകരിച്ച ബിഷപ് ജേക്കബ് മുറാദിന്റെ ഉള്‍പ്പടെയുള്ളവരുടെ സന്തോഷം കാണുമ്പോള്‍ ഇതുവരെ അനുഭവിച്ച ക്ലേശങ്ങളെല്ലാം താന്‍ മറന്നതായി അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *