വത്തിക്കാന്‍ സിറ്റി: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11 ന് ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ”ഞങ്ങള്‍ തോറ്റുകൊടുക്കില്ല” എന്നതാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം.
കൊറിയ ജപ്പാന്റെ ആധിപത്യത്തില്‍ നിന്ന് 1945-ല്‍ മോചിതമായ ഓഗസ്റ്റ് 15-നു മുമ്പുവരുന്ന ഞായറാഴ്ചയാണ് എല്ലാവര്‍ഷവും കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്.
ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങളെ മറികടക്കാന്‍ എല്ലാ കൊറിയക്കാരെയും സഹായിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിനും വേണ്ടിയാണ് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഈ പ്രാര്‍ത്ഥനാദിനം ആചരിച്ചുവരുന്നുത്.
Leave a Comment
Your email address will not be published. Required fields are marked with *