Follow Us On

17

June

2025

Tuesday

ഹൂസ്റ്റണില്‍ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടത്തി

ഹൂസ്റ്റണില്‍ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടത്തി
ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ  ടെക്‌സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകള്‍  പങ്കെടുത്ത  അഞ്ചാമത്   ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്- മെഗാ കായിക മേള  ഹൂസ്റ്റണില്‍ നടന്നു.
 ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്,, ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഹൂസ്റ്റണ്‍  സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ്  കെ.പി ജോര്‍ജ്, മിസൂറി  സിറ്റി മേയര്‍  റോബിന്‍ ഏലക്കാട്ട്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍  കെന്‍ മാത്യൂസ്, മുഖ്യ സ്‌പോണ്‍സര്‍ ജിബി പാറക്കല്‍, ഫെസ്റ്റ് ചീഫ് കോ-ഓര്‍ഡിനേറ്റേഴ്സ് സിജോ ജോസ്, ടോം കുന്തറ എന്നിവര്‍ ചേര്‍ന്ന് തിരിതെളിച്ചു  ഉദ്ഘാടനം നിര്‍വഹിച്ചു.
രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റ് ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത്, ഹൂസ്റ്റണ്‍ ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ്  പാറയില്‍, ഫാ. ജെയിംസ് നിരപ്പേല്‍,  ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ഫാ. ജിമ്മി എടക്കളത്തൂര്‍, ഫാ. ആന്റോ ആലപ്പാട്ട്,  ഫാ. ജിമ്മി ജെയിംസ് പയ്യമ്പള്ളില്‍, ഫാ. ആന്റണി പിട്ടാപ്പിള്ളില്‍, ഫാ. വര്‍ഗീസ് കുന്നത്ത്. ഫാ. ജോര്‍ജ് സി. ജോര്‍ജ്, ഫാ. റോയ് കാലായില്‍, ഫാ. ജോസഫ് അലക്‌സ്, ഗ്രാന്റ്  സ്‌പോണ്‍സര്‍  അലക്‌സ് കുടക്കച്ചിറ, പ്ലാറ്റിനം സ്‌പോണ്‍സര്‍ അനീഷ് സൈമണ്‍ തുടങ്ങിയവര്‍  ചടങ്ങില്‍  സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ചു ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്പാസ്‌ററ് വര്‍ണ്ണശഭളമായി. മാര്‍ ജോയ് ആലപ്പാട്ട്,, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍  മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് വൈവിധ്യങ്ങളാര്‍ന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളും വേദിയില്‍ നടന്നു.
 17 കായിക ഇനങ്ങളിലായി  എട്ടു ഇടവകകളില്‍ നിന്നു 1500 ല്‍ പരം മത്സരാര്‍ത്ഥികള്‍  ഉള്‍പ്പെടെ അയ്യായിരം പേര്‍ പെങ്കെടുത്തപ്പോള്‍ സഭാവിശ്വാസികളുടെ കൂട്ടായ്മയായി സ്‌പോര്‍ട്‌സ്  ഫെസ്റ്റ് മാറി.
ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയാണ് അഞ്ചാമത് ഫെസ്റ്റിന് ആതിഥ്യം വഹിച്ചത്.
മാര്‍ട്ടിന്‍ വിലങ്ങോലില്‍
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?