Follow Us On

12

April

2025

Saturday

മിഷന്‍ ലീഗ് കുഞ്ഞേട്ടന്റെ ജന്മശതാബ്ദി അനുസ്മരണം നടത്തി

മിഷന്‍ ലീഗ് കുഞ്ഞേട്ടന്റെ  ജന്മശതാബ്ദി അനുസ്മരണം നടത്തി
കാക്കനാട്: അന്തര്‍ദേശീയ കത്തോലിക്ക അല്മായ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപകന്‍ ‘മിഷന്‍ ലീഗ് കുഞ്ഞേട്ടന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പി.സി അബ്രഹം പല്ലാട്ടുകുന്നേലിന്റെ 100-ാം ജന്മവാര്‍ഷികാചരണം അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും  പങ്കുചേര്‍ന്നു.
കര്‍ദിനാള്‍  മാര്‍ ജോര്‍ജ് അലഞ്ചേരി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് അന്തര്‍ദേശീയ  പ്രസിഡന്റ്  ഡേവിസ് വല്ലൂരന്‍ അധ്യക്ഷത വഹിച്ചു.
സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത്, മിഷന്‍ ലീഗ് അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ഇന്ത്യന്‍ നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റം, നാഷണല്‍ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കന്‍ നാഷണല്‍ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, യു.കെ നാഷണല്‍ പ്രസിഡന്റ് ജെന്‍തിന്‍ ജെയിംസ്, അയര്‍ലണ്ട്  നാഷണല്‍ പ്രസിഡന്റ് ജിന്‍സി ജോസഫ്, കേരളാ സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനയില്‍, പ്രസിഡന്റ്  രഞ്ജിത് മൂതുപ്ലാക്കല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
1925 മാര്‍ച്ച് 19-ന് ഭരണങ്ങാനത്താണ് കുഞ്ഞേട്ടന്‍ ജനിച്ചത്. 1947-ല്‍ അദ്ദേഹം ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപിക്കുകയും തന്റെ ജീവിതം ഈ സംഘടനയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു.  2009 ഓഗസ്റ്റ് 11-ന് അദ്ദേഹം അന്തരിച്ചു. പാലാ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ ദൈവാലയ സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?