Follow Us On

10

May

2025

Saturday

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമൊരുക്കണം: മാര്‍ കൊച്ചുപുരയ്ക്കല്‍

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് നിര്‍ഭയമായി  പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമൊരുക്കണം: മാര്‍ കൊച്ചുപുരയ്ക്കല്‍
പാലക്കാട്: ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് രാജ്യത്ത് എവിടെയും നിര്‍ഭയമായി പ്രവര്‍ത്തിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാഹചര്യമൊരുക്കണമെന്ന് പാലക്കാട് രൂപതാ അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍.
വടക്കഞ്ചേരി  സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന്റെ കിന്‍ഡര്‍ ഗാര്‍ഡന്‍ വിങ്ങിന്റെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മിഷനറിമാരുടെ സേവന യാത്രകള്‍ സാഹസികമാണ്.  അവകാശ നിഷേധത്തിനെതിരെ പോരാടിയതിനാണ് മധ്യപ്രദേശത്തിലെ ജബല്‍പൂരിലെ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ക്രിസ്ത്യന്‍ മിഷനറിമാരെ അകാരണമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. നാടിന്റെ ഉന്നതമായ സംസ്‌കാരവും സഹിഷ്ണുതയും നിലനിര്‍ത്തുവാനുതകും വിധമാണ് ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സേവനങ്ങള്‍. സമത്വത്തോടെ വര്‍ണ്ണഭേദമില്ലാതെ പരസ്പര സ്‌നേഹത്തില ധിഷ്ഠിതമായ വിദ്യാഭ്യാസ മൂല്യങ്ങളാണ് ഇവിടെയെല്ലാം പകര്‍ന്നു നല്‍കുന്നതെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
ബംഗളൂരു സെന്റ് ലൂയിസ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. തോമസ് പാലക്കുടിയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജോബി വര്‍ഗീസ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ആനന്ദ റാവു, ഫാ. നോയല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പുത്തന്‍പറമ്പില്‍, അഡ്മി നിസ്‌ട്രേറ്റര്‍ ഫാ. ബേബി പാറേക്കാട്ടില്‍ പിടിഎ പ്രസിഡന്റ് റോബിന്‍ സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?