Follow Us On

12

March

2025

Wednesday

ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങിലെ ക്രൈസ്തവ വിരുദ്ധത; പ്രതിഷേധിച്ച ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങിലെ ക്രൈസ്തവ വിരുദ്ധത; പ്രതിഷേധിച്ച ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

പാരിസ്: ഒളിമ്പിക്‌സ് ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവര്‍ പരിപാവനമായി  കരുതുന്ന യേശുവിന്റെ അന്ത്യ അത്താഴ രംഗം അവഹേളനപരമായ രീതിയില്‍ അവതരിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. സിറ്റിസണ്‍ഗോ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ക്രൈസ്തവര്‍ക്കെതിരെയുളള അക്രമം അവസാനിപ്പിക്കുക’ എന്ന സന്ദേശമെഴുതിയ ബസില്‍ സമാധാനപരമായി പ്രതിഷേധിച്ച ക്രൈസ്തവരെയാണ് അറസ്റ്റ് ചെയ്തത്.ഒരു രാത്രി മുഴുവന്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന ഇവര്‍ക്ക് ഫ്രഞ്ച് പോലീസായ ഷോണ്ടാമറിയില്‍ നിന്ന് മാന്യമല്ലാത്ത സമീപനം നേരിടേണ്ടി വന്നതായും മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ സിറ്റിസണ്‍ഗോ വ്യക്തമാക്കി.

ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറിയത് പോലെ  മതസ്വാതന്ത്ര്യത്തിന് നേരയും ക്രൈസ്തവര്‍ക്ക് നേരയും നടന്നുകൊണ്ടിരിക്കുന്ന ഗുരുതര അക്രമങ്ങളുടെ പ്രതീകമാണ് ഈ അനിഷ്ഠസംഭവമെന്ന് കുറിപ്പില്‍ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെയും  അറ്റോണി ജനറലിനെതിരെയും പോലീസിനെതിരെയും കേസ് ഫയല്‍ ചെയ്യുമെന്ന് ജനകീയ ലോബിയിംഗ് ഗ്രൂപ്പായ സിറ്റിസണ്‍ ഗോയുടെ പ്രസിഡന്റ ഇഗ്നേഷ്യോ അരസുയാഗ വ്യക്തമാക്കി. എല്‍ജിബിറ്റി ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വോക്ക് ഗവണ്‍മെന്റുകള്‍ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും ക്രൈസ്തവ അടയാളങ്ങള്‍ സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?