Follow Us On

16

September

2024

Monday

യുകെയിലെ കത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക അക്രമം; അപലപിച്ച് യുകെ ബിഷപ്പുമാര്‍

യുകെയിലെ കത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപക അക്രമം; അപലപിച്ച് യുകെ ബിഷപ്പുമാര്‍

ലണ്ടന്‍: അഭയാര്‍ത്ഥികള്‍ക്കെതിരെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യപാക അക്രമങ്ങളെ കത്തോലിക്ക ബിഷപ്പുമാര്‍ അപലപിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടിലുള്ള  ഡാന്‍സ് ക്ലാസില്‍ റുവാണ്ടന്‍ അഭയാര്‍ത്ഥികളുടെ മകനായ 17 -കാരന്‍ നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു ഡസനോളമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അഭയാര്‍ത്ഥികള്‍ക്കെതിരെ വ്യാപക അക്രമം അരങ്ങേറിയത്. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി കലാപകാരികള്‍ നടത്തുന്ന അക്രമം  സിവില്‍ ജീവിതത്തിന്റെ അടിസ്ഥാനമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള ബിഷപ്‌സ് കോണ്‍ഫ്രന്‍സ് കമ്മീഷന്‍ തലവന്‍ ബിഷപ് പോള്‍ മക്‌ളീനാന്‍ പറഞ്ഞു.

റോഥര്‍ഹാമില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഹോട്ടലുള്‍പ്പടെ നിരവധി അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ അക്രമത്തിനിരയായി. കലാപം അഴിച്ചുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മെറും വ്യക്തമാക്കി.
രാജ്യത്തിന്റെ സമാധാനത്തിനായി ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് ബിഷപ് മക്‌ളീനാന്‍ പറഞ്ഞു. സന്നദ്ധസംഘടനകളും സഭാസംഘടനകളും മറ്റ് വോളന്റിയര്‍മാരും നല്‍കുന്ന സേവനങ്ങള്‍ക്ക് ഘടവിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെന്നും ഭയത്തോടെ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പമാണ് തന്റെ പ്രാര്‍ത്ഥനകളെന്നും ബിഷപ് മക്‌ളീനാന്‍ പറഞ്ഞു.  കത്തി ആക്രമണത്തില്‍ ഇരകളായവര്‍ക്കും പരിക്കേറ്റവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ലിവര്‍പൂള്‍ അതിരൂപത ആര്‍ച്ചുബിഷപ് മാല്‍ക്കം മക്ക്മഹോന്‍ പ്രാര്‍ത്ഥിച്ചു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?