Follow Us On

16

September

2024

Monday

ഉക്രൈന്‍ ജനതയ്ക്ക് വീണ്ടും പാപ്പായുടെ കൈത്താങ്ങ്

ഉക്രൈന്‍ ജനതയ്ക്ക് വീണ്ടും പാപ്പായുടെ കൈത്താങ്ങ്

ഉക്രൈനിലേക്ക് ഭക്ഷണവും, വസ്ത്രങ്ങളും, മരുന്നുകളുമായി പാപ്പായുടെ കാരുണ്യപ്രവൃത്തികള്‍ക്കായുള്ള അപ്പസ്‌തോലിക വിഭാഗം. ഓഗസ്റ്റ് 7 ബുധനാഴ്ച, റോമിലെ വിശുദ്ധ സോഫിയയുടെ നാമധേയത്തിലുള്ള ബസലിക്കയില്‍നിന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍, ദീര്‍ഘകാല സംഭരണശേഷിയുള്ള ട്യൂണ മത്സപാക്കറ്റുകള്‍ തുടങ്ങിയവ ദീര്‍ഘകാലസംഭരണശേഷിയുള്ള ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ നിറച്ച ട്രക്ക് പുറപ്പെട്ടു.

സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈന്‍ ജനത ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള പാപ്പായുടെ നിര്‍ദ്ദേശപ്രകാരമാണ് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയേവ്‌സ്‌കി നയിക്കുന്ന ഈ കാരുണ്യവിഭാഗം ഇത്തവണ ഉക്രൈനിലേക്ക് സഹായമെത്തിക്കുന്നത്. പൊതുകൂടിക്കാഴ്ചയിലും, ഉക്രൈന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തിരുന്നു. സംഘര്‍ഷങ്ങള്‍ ആരംഭിച്ചതുമുതല്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഉക്രൈന്‍ ജനതയ്ക്ക് തന്റെ സാമീപ്യം പാപ്പാ പലവുരു ഉറപ്പുനല്‍കിയിരുന്നു.

കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയേവ്‌സ്‌കിയുടെ നേതൃത്വത്തില്‍ ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവയടങ്ങിയ ടണ്‍ കണക്കിന് സാധനസാമഗ്രികള്‍ മുന്‍പുതന്നെ പല പ്രാവശ്യങ്ങളിലായി വത്തിക്കാനില്‍നിന്ന് ഉക്രൈനിലെത്തിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?