മനാഗ്വ: മാറ്റാഗാല്‍പ്പയിലെ സാന്‍ ലൂയിസ് ഗൊണ്‍സാഗ മേജര്‍ സെമിനാരി റെക്ടറും സാന്താ മരിയ ഡെ ഗ്വാഡലൂപ്പ ഇടവക വികാരിയുമായ ഫാ. ജാര്‍വിന്‍ ടോറസിനെ നിക്കാരാഗ്വന്‍ ഭരണകൂടം അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 വൈദികരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരില്‍ കൂടുതല്‍ പേരും ജനുവരി 14 ന് നിക്കാരാഗ്വയില്‍ നിന്ന് വത്തിക്കാനിലേക്ക് നാട് കടത്തപ്പെട്ട ബിഷപ് റോളണ്ടോ അല്‍വാരസിന്റെ രൂപതയായ മാറ്റാഗാല്‍പ്പയില്‍ നിന്നുള്ളവരാണ്. സെബാക്കോ പ്രദേശത്ത് നിന്നുള്ള അല്‍മായനായ ലെസ്ബിയ റായോ ബാല്‍മസീദയെയും നിക്കാരാഗ്വന്‍ ഭരണകൂടം അറ്സ്റ്റ് ചെയ്തിട്ടുണ്ട്.
നാളുകളായി തുടര്‍ന്നുവരുന്ന കത്തോലിക്ക സഭയ്ക്ക് നേരെയുള്ള അടിച്ചമര്‍ത്തല്‍ ഭരണകൂടം തുടരുന്നതിന്റെ സൂചനയായാണ് പുതിയ അറസ്റ്റുകള്‍ കണക്കാക്കപ്പെടുന്നത്. രാജ്യത്തുടനീളമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും സംഘടനകളും മേജര്‍ സെമിനാരി റെക്ടറിന്റെ അറസ്റ്റിനെ അപലപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *