Follow Us On

23

January

2025

Thursday

വിധവയായ ക്രൈസ്തവ സ്ത്രീയ്ക്കുനേരെ പാകിസ്ഥാനില്‍ ജനക്കൂട്ട ആക്രമണം

വിധവയായ ക്രൈസ്തവ സ്ത്രീയ്ക്കുനേരെ പാകിസ്ഥാനില്‍ ജനക്കൂട്ട ആക്രമണം

ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് കുട്ടികളുടെ മാതാവും വിധവയുമായ ക്രിസ്ത്യന്‍ യുവതിക്കുനേരെ വ്യജ ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട അക്രമം. പഞ്ചാബിലെ ഗോജ്‌രയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സൈമ ഫര്‍ഹാദ് ഗില്‍ എന്ന വിധവയാണ് അക്രമത്തിന് ഇരയായത്.

ഖുറാന്റെ കീറിപ്പറിഞ്ഞ പേജുകള്‍ സൈമ വീട്ടില്‍നിന്നും കണ്ടെത്തിയതായി സൈമയുടെ അയല്‍വാസികള്‍ ആരോപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രകോപിതരായ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. പോലീസ് തക്ക സമയത്ത് എത്തിയതിനാലാണ് സൈമയെ ജനക്കൂട്ടം മര്‍ദിച്ച് കൊല്ലാതിരുന്നത്.

പാകിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമങ്ങള്‍ പ്രകാരം പോലീസ് യുവതിതെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 33 വയസുള്ള സൈമയ്‌ക്കെതിരെ പാകിസ്ഥാന്‍ പീനല്‍ കോഡിന്റെ 295 ബി പ്രകാരം കുറ്റം ചുമത്തപ്പെട്ടു, അതില്‍ ഖുര്‍ആനിനെ അവഹേളിച്ചതിന് ജീവപര്യന്തം തടവാണ് ശിക്ഷ.

‘2019 സെപ്റ്റംബറില്‍ ഒരു റോഡപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സൈമ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്. എന്നാലും അവള്‍ ധൈര്യത്തോടെ ജീവിച്ചു. വീട്ടില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയിരുന്നത്. നമുക്ക് അവളുടെ സുരക്ഷയ്ക്കും അവളുടെ രണ്ട് ചെറിയ കുട്ടികളുടെ സുരക്ഷയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.’ പാകിസ്ഥാനിലെ പ്രമുഖ കത്തോലിക്കാ പുരോഹിതന്‍ ഫാ ബോണി മെന്‍ഡസ് മാധ്യമങ്ങളോട് പറഞ്ഞു

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?