Follow Us On

01

July

2025

Tuesday

‘ചൈനയും ഷാംഗ്‌ഹൈ മാതാവിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം’

‘ചൈനയും  ഷാംഗ്‌ഹൈ മാതാവിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം’

ബെയ്ജിംഗ്: ചൈനയും ഷാംഗ്‌ഹൈയിലുള്ള ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ബസിലിക്കയും  സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. ജസ്യൂട്ട്  ചൈനീസ് പ്രവിശ്യയുടെ പ്രസ് ഓഫീസ് ഡയറക്ടര്‍ ഫാ. പെദ്രോ ചിയയുമായി വത്തിക്കാനില്‍ നടത്തിയ അഭിമുഖത്തിലാണ് ചൈനയിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്താനുള്ള ആഗ്രഹം പാപ്പ വെളിപ്പെടുത്തിയത്. രാജ്യത്തെ ബിഷപ്പുമാരെയും കത്തോലിക്കരെയും സന്ദര്‍ശിക്കാനും താന്‍ ആഗ്രഹിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു.

ചൈനീസ് ജനത വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും വിശ്വസ്തത പുലര്‍ത്തുന്നവരാണെന്ന് പാപ്പ പറഞ്ഞു. ഈ മഹത്തായ പൈതൃകം പാഴാക്കാതെ പ്രോത്സാഹിപ്പിക്കുകയും ക്ഷമയോടെ അത് കൈമാറുകയും ചെയ്യണം. ആത്മീയ പ്രവൃത്തനങ്ങളിലൂടെ ദൈവത്തിലേക്കുള്ള വഴി കാണിക്കുകവാന്‍ പാപ്പ ചൈനീസ് സഭാധികാരികളെ ഉദ്‌ബോധിപ്പിച്ചു.

അനുരഞ്ജനത്തിന്റെയും നീതിയുടെയും ദൗത്യത്തില്‍ പാവങ്ങളോടൊപ്പം നടക്കുക. ഒപ്പം പ്രതീക്ഷകള്‍ നിറഞ്ഞ ഭാവി സൃഷ്ടിക്കുന്നതില്‍ യുവജനങ്ങളെ അനുഗമിക്കുകയും നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കുകയും ചെയ്യുക;പാപ്പ പറഞ്ഞു.അഭിമുഖത്തിനൊടുവില്‍  പാപ്പ ചൈനീസ് ജനതയെ അനുഗ്രഹിക്കുകയും ഷാങ്ഹായിലെ മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ച് പ്രാര്‍ത്ഥിക്കുകയും  ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?