Follow Us On

19

September

2024

Thursday

‘പാപ്പായുടെ സന്ദര്‍ശനം ഞങ്ങള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും നല്‍കും’

‘പാപ്പായുടെ സന്ദര്‍ശനം ഞങ്ങള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും നല്‍കും’

പോര്‍ട്ട് മോറസ്ബി/പപ്പുവ ന്യൂ ഗനിയ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പപ്പുവ ന്യൂ ഗനിയയില്‍ ശുശ്രൂഷ ചെയ്യുന്ന മിഷനറിമാര്‍ക്കും അവിടെയുള്ള പുതു തലമുറയ്ക്കും ഊര്‍ജവും ആത്മവിശ്വാസവും നല്‍കുമെന്ന് മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് പപ്പുവ ന്യൂ ഗനിയ  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സില്‍വസ്റ്റര്‍ വാര്‍വാകായി.

സെപ്റ്റംബര്‍ 6 മുതല്‍ 9 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ പപ്പുവ ന്യൂ ഗനിയയില്‍ നടത്തുന്ന സന്ദര്‍ശനത്തിന് മുന്നോടിയായി വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. സില്‍വസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്. ഓഷ്യാന മേഖലയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.

1995-ല്‍ പീറ്റര്‍ റ്റൊ റോട്ടിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി പപ്പുവ ന്യൂ ഗനിയ സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാത്രമാണ് ഇതുവരെ ഈ രാജ്യം സന്ദര്‍ശിച്ച ഏക മാര്‍പാപ്പ. രാജ്യത്തെ ജനങ്ങള്‍ക്ക് മാര്‍പാപ്പയുടെ സാമീപ്യം അനുഭവിക്കാനുള്ള അവസരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലൂടെ വീണ്ടും കൈവന്നിരിക്കുന്നതെന്ന് ഫാ. സില്‍സ്റ്റര്‍ പറഞ്ഞു.

1975-ല്‍ പപ്പുവ ന്യൂ ഗനിയക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ധാരണ കത്തോലിക്ക സഭയും ഗവണ്‍മെന്റും തമ്മില്‍ രൂപീകരിച്ചിരുന്നു.  അന്ന് മുതല്‍ പപ്പുവ ന്യൂഗനിയയുടെ ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും ഗവണ്‍മെന്റ് സംവിധാനങ്ങളോടൊപ്പം കത്തോലിക്ക സഭയും തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സഭാസംവിധാനങ്ങളുടെ കീഴില്‍ ഏഴ് രൂപതകളില്‍ അജപാലനമേഖലയിലും വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും മിഷനറീസ് ഓഫ് സെക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് മിഷനറിമാരും സജീവമായി പ്രവര്‍ത്തിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?