Follow Us On

15

April

2025

Tuesday

കോഴിക്കോട് ഇനി അതിരൂപത; ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ചുബിഷപ്‌

കോഴിക്കോട് ഇനി അതിരൂപത; ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍  പ്രഥമ ആര്‍ച്ചുബിഷപ്‌

കോഴിക്കോട്: മലബാറിന്റെ വളര്‍ച്ചയുടെ വഴികളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കോഴിക്കോട് ഇനി അതിരൂപത. രണ്ട് വര്‍ഷം മുമ്പ് ശതാബ്ദി ആഘോഷിച്ച രൂപത 102-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് അതിരൂപതയായി ഉയര്‍ത്തപ്പെടുന്നത്. കോഴിക്കോട് രൂപതയുടെ നിലവിലെ അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഒരേ സമയം വത്തിക്കാനിലും കോഴിക്കോട് രൂപതാ ആസ്ഥാനത്തും നടന്നു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചു.

മാള പള്ളിപ്പുറത്തെ (കോട്ടപ്പുറം രൂപത) ഔസേപ്പ്-മറിയം ദമ്പതികളുടെ ആറ് മക്കളില്‍ മൂന്നാമനായിട്ടാണ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ ജനനം. 1981-ല്‍ പൗരോഹിത്യം സ്വീകരിച്ച ഡോ. ചക്കാലയ്ക്കല്‍ കണ്ണൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായി 1998-ല്‍ നിയമതിനായി. 2012-മുതല്‍ കോഴിക്കോട് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാരുടെ കൗ ണ്‍സില്‍ പ്രസിഡന്റും (ഗഞഘഇആഇ) കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ (ഗഞഘഇഇ) പ്രസിഡന്റുമാണ് ഡോ. ചക്കാലയ്ക്കല്‍.

1923 ജൂണ്‍ 12-നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. കേരളത്തിലെ ലത്തീന്‍ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഇനി മുതല്‍ കോഴിക്കോട് രൂപതക്ക് കീഴില്‍ വരും. മധ്യകേരളത്തില്‍നിന്നും മലബാറിലേക്ക് ആദ്യകാലത്ത് കുടിയേറിയ സുറിയാനി ക്രൈസ്തവര്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ നല്‍കിയ രൂപത എന്ന നിലയില്‍ മലബാറിലെ എല്ലാ വിഭാഗം ക്രൈസ്തവരുടെയും മാതൃരൂപതകൂടിയാണ് കോഴിക്കോട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?