മനാഗ്വ: അടുത്തിടെ നിക്കാരാഗ്വയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഏഴ് വൈദികരെ കൂടെ റോമിലേക്ക് നാട് കടത്തി ഒര്‍ട്ടേഗ ഭരണകൂടം. വിക്ടര്‍ ഗൊഡോയ്, ജെയ്‌റോ പ്രാവിയ,സില്‍വിയോ റോമേരൊ, എഡ്ഗാര്‍ സാകാസ, ഹാര്‍വിന്‍ ടോറസ്, ഉയില്‍സെസ് വേഗ, മാര്‍ലോണ്‍ വേലാസ്‌ക്വസ് എന്നീ വൈദികരാണ് ഭരണകൂടം നാട് കടത്തിയതിനെ തുടര്‍ന്ന് നിക്കാരാഗ്വയില്‍ നിന്ന് റോമിലെത്തിയത്. മാറ്റാഗാല്‍പ്പാ രൂപതയിലെയും എസ്‌തേലി രൂപതയിലെയും അംഗങ്ങളായ വൈദികരാണ് റോമിലെത്തിയവര്‍.
ഇത് അഞ്ചാം തവണയാണ് നിക്കാരാഗ്വവന്‍ വൈദികരെ ഭരണകൂടം നാട് കടത്തുന്നത്. ആദ്യ രണ്ട് തവണ യുഎസിലേക്കും പിന്നീട് മൂന്ന് തവണ റോമിലേക്കുമാണ് ഭരണകൂടത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് വൈദികരെ നാടുകടത്തിയത്.
അതേസമയം വത്തിക്കാന്റെ അഭ്യര്‍ത്ഥനപ്രകാരം നിക്കാരാഗ്വന്‍ ഭരണകൂടത്തിന് കത്തോലിക്ക സഭയോടുള്ള അകല്‍ച്ച അറ്റുന്നതിനായി മധ്യസ്ഥത്തിന് ശ്രമിച്ച നിക്കാരാഗ്വയിലെ ബ്രസീലിയന്‍ അംബാസഡറിനെ നിക്കാരാഗ്വന്‍ ഭരണകൂടം പുറത്താക്കി. ജൂലൈ 19ന് ആചരിച്ച സാന്‍ഡിനിസ്റ്റാ വിപ്ലവത്തിന്റെ വാര്‍ഷികത്തില്‍ അംബാസഡര്‍ പങ്കെടുത്തില്ല എന്ന കാരണം കാണിച്ചാണ് ബ്രസീലിയന്‍ അംബാസഡറെ പുറത്താക്കിയത്.
Leave a Comment
Your email address will not be published. Required fields are marked with *