Follow Us On

09

October

2025

Thursday

Latest News

  • മ്യാന്‍മറില്‍ പുതിയതായി രൂപീകരിച്ച രൂപതയുടെ കത്തീഡ്രല്‍ സൈനിക ബോംബാക്രമണത്തില്‍ തകര്‍ന്നു

    മ്യാന്‍മറില്‍ പുതിയതായി രൂപീകരിച്ച രൂപതയുടെ കത്തീഡ്രല്‍ സൈനിക ബോംബാക്രമണത്തില്‍ തകര്‍ന്നു0

    ന്യായിപിതോ/മ്യാന്‍മാര്‍: മ്യാന്‍മറില്‍ പുതിയതായി രൂപീകരിച്ച മിന്‍ഡാറ്റ് രൂപതയുടെ കത്തീഡ്രലായ മിന്‍ഡാറ്റിലെ തിരുഹൃദയ ദൈവാലയം സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നു. മ്യാന്‍മാറിലെ ഏക ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ ചിന്‍ കേന്ദ്രമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തിടെ മിന്‍ഡാറ്റ് രൂപത പ്രഖ്യാപിച്ചത്. പള്ളിയുടെ മേല്‍ക്കൂരയും സ്റ്റെയിന്‍-ഗ്ലാസ് ജനാലകളും നശിപ്പിക്കപ്പെട്ടു, പള്ളി ഉപയോഗശൂന്യമായി. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് പുതിയതായി നിയമിതനായ ബിഷപ് അഗസ്റ്റിന്‍ താങ് സാം ഹംഗിന്റെ മെത്രാഭിഷേകം ഉള്‍പ്പെടെ കത്തീഡ്രലില്‍ നടക്കേണ്ട ചടങ്ങുകള്‍ അനിശ്ചിതത്വത്തിലായി. പുതിയതായി രൂപീകൃതമായ

  • പൊതുസമൂഹത്തിനുവേണ്ടി ഇടപെടലുകള്‍ നടത്തണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

    പൊതുസമൂഹത്തിനുവേണ്ടി ഇടപെടലുകള്‍ നടത്തണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്0

    തിരുവനന്തപുരം: മലങ്കര കത്തോലിക്കാസഭയുടെ പൊതുശബ്ദമായ മലങ്കര കാത്തലിക് അസോസിയേഷന്‍ പൊതുസമൂഹത്തിനുവേണ്ടിയും ഇടപെടലുകള്‍ നടത്തണമെന്ന് മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. മലങ്കര കാത്തലിക് അസോസിയേഷന്റെ 2025-26 വര്‍ഷത്തെ സഭാതല ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എംസിഎ സഭാതല ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യസന്ദേശം നല്‍കി. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സഭാതല

  • ചെറുപുഷ്പ മിഷന്‍ ലീഗിന് പുതിയ ലോഗോ

    ചെറുപുഷ്പ മിഷന്‍ ലീഗിന് പുതിയ ലോഗോ0

    കാക്കനാട്: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പരിഷ്‌ക്കരിച്ച ലോഗോ പ്രകാശനം ചെയ്തു.  മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ച്, അന്താരാഷ്ട്ര അല്തമായ സംഘടനയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലോഗോ പരിഷ്‌ക്കരിച്ചത്. സീറോമലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്‍ ചെയര്‍മാനും  ചെറുപുഷ്പ മിഷന്‍ ലീഗിന്റെ  സഹ രക്ഷാധികാരിയുമായ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് ലോഗോ പ്രകാശനം ചെയ്തു. ദൈവവിളി കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ വിന്‍സെന്റ് നെല്ലിപറമ്പില്‍, ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത്, മിഷന്‍

  • ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തരുത്: മാര്‍ പുളിക്കല്‍

    ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തരുത്: മാര്‍ പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: വന്യജീവികളുടെ  ആക്രമണം അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന ദുരവസ്ഥയില്‍ മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തരുതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പെരുവന്താനം ചെന്നാപ്പാറ കൊമ്പന്‍പാറയില്‍ ഇസ്മായിലിന്റെ ഭാര്യ  സോഫിയ എന്ന വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം വേദനാജനകമാണ്. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ജാഗ്രതയും നടപടികളും ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഉണ്ടാകണമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെയും തുലാപ്പള്ളിയില്‍ കാട്ടാന ഒരാളെയും അരുംകൊലചെയ്ത സംഭവങ്ങളുടെ നടുക്കം മാറുംമുന്‍പാണ് ചെന്നാപ്പാറയിലെ ദുരന്തം. വന്യമൃഗ ആക്രമണത്തില്‍ മരണം

  • ജിംനേഷ്യങ്ങളിലെ  സര്‍വ്വേകള്‍ പറയുന്നത്….

    ജിംനേഷ്യങ്ങളിലെ സര്‍വ്വേകള്‍ പറയുന്നത്….0

    ജിതിന്‍ ജോസഫ് പൂച്ചയെ ചാക്കില്‍ കെട്ടി കളയാന്‍ കൊണ്ടുപോയ ഒരു കഥ ഇങ്ങനെയാണ്, ചാക്കില്‍ കെട്ടി ദൂരെ എവിടെയോ കളഞ്ഞ പൂച്ച തിരിച്ചെത്തിയിട്ടും കളയാന്‍ പോയ ആള്‍ തിരിച്ചെത്തിയില്ല. ഇന്ന് പലരുടെ സ്ഥിതിയും ഇതിന് വിപരീതമല്ല. എടുക്കുന്ന തീരുമാനങ്ങളും തിരുത്തിക്കുറിക്കലുകളും എല്ലാം ഏറെക്കുറെ ഇതിനു സമാനം തന്നെ. അവയൊന്നും ദീര്‍ഘകാലം നിലനില്‍ക്കുന്നില്ല, എല്ലാം ക്ഷണികമാണ്. പൂച്ച തന്നെ വേണ്ടിവരും ചിലപ്പോള്‍ തിരിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു തരുവാന്‍. മനുഷ്യന്റെ ചായ്‌വ് അത് ആദ്യം മുതല്‍ക്കേ തിന്മയിലേക്കാണ്. എത്ര

  • പുതിയ തലമുറയെ തമ്മിലടിപ്പിച്ച് സമുദായത്തിന്റെ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

    പുതിയ തലമുറയെ തമ്മിലടിപ്പിച്ച് സമുദായത്തിന്റെ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി0

    പയ്യാവൂര്‍: പുതിയ തലമുറയിലുള്ളവരെ തമ്മിലടിപ്പിച്ച് കത്തോലിക്ക സമുദായത്തിന്റെ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു മുന്നോട്ട് പോകണമെന്ന്  തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇരുന്നൂറ്റിപ്പത്ത് യൂണിറ്റുകളില്‍നിന്നുള്ള കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃസമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലബാറിലേക്ക് കുടിയേറിയ പൂര്‍വപിതാക്കന്മാര്‍ സകല പ്രതിസന്ധികളെയും അതിജീവിച്ചവരാണെന്നും അവരുടെ പിന്‍തലമുറക്കാരായ നാം കത്തോലിക്ക സഭയില്‍ ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ സമുദായം കൂട്ടായ്മയുടെയും കെട്ടുറപ്പിന്റെയും സജീവസാക്ഷ്യമാകുമെന്നും  മാര്‍

  • യുഎസിലെ ദിവ്യബലിയിലെ പങ്കാളിത്തം കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തി

    യുഎസിലെ ദിവ്യബലിയിലെ പങ്കാളിത്തം കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തി0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ കോവിഡ് കാലത്തെ ലോക്ക്ഡൗണുകളെ തുടര്‍ന്ന് ക്രമാതീതമായി കുറഞ്ഞ ദിവ്യബലിയിലെ പങ്കാളിത്തം ആറ് വര്‍ഷത്തിന് ശേഷം കോവിഡിന് മുമ്പ് 2019 ലുണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തിയതായി പുതിയ സര്‍വ്വേകള്‍. യുഎസിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്തോലേറ്റ് (സിഎആര്‍എ) എന്ന പ്രമുഖ കാത്തലിക് ഗവേഷണ സ്ഥാപനം, യുഎസിലുടനീളം നടത്തിയ സര്‍വ്വേ ഫലങ്ങളും ദിവ്യബലി പങ്കാളിത്തവുമായി ബന്ധപ്പെട്ട ഗൂഗിള്‍ ട്രെന്‍ഡ്സ് സേര്‍ച്ച് വോള്യങ്ങളും അപഗ്രഥിച്ചതിലൂടെയാണ് ഈ കാര്യം വ്യക്തമായത്. 2019 ലെ

  • അല്മായര്‍ക്കും സിസ്റ്റേഴ്‌സിനും  സുവിശേഷ പ്രഘോഷണത്തിന് പരിശീലനം നല്‍കുന്നു

    അല്മായര്‍ക്കും സിസ്റ്റേഴ്‌സിനും സുവിശേഷ പ്രഘോഷണത്തിന് പരിശീലനം നല്‍കുന്നു0

    തിരുവല്ല: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സീറോമലങ്കര സഭ വചനവര്‍ഷമായി പ്രഖ്യാപിച്ചിട്ടുള്ള 2024-2025 ല്‍ സഭയിലെ അല്മായര്‍ക്കും സിസ്റ്റേഴ്‌സിനും വചനപ്രഘോഷകരാകാന്‍ അവസരം ഒരുക്കുന്നു. മലങ്കര കത്തോലിക്കാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12 ബുധനാഴ്ച ആരംഭിക്കുന്ന വചനപ്രഘോഷണ പരിശീലന പരിപാടി ഓഗസ്റ്റ് 15 ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ബുധനാഴ്ച്ചകളിലും രാത്രി 8.30 മുതല്‍ 10.00 വരെ ഓണ്‍ലൈന്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന പരിശീലനത്തില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന ആയിരം പേര്‍ക്കാണ് പ്രവേശനം നല്‍കുക.

  • മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം

    മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം0

    കൊച്ചി: പാലക്കാട് മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന് കെ സിബിസി മദ്യവിരുദ്ധ സമിതി. യുവതലമുറയെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ മദ്യലോബിയുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും കൂടാതെ സംസ്ഥാനത്ത് വ്യാപകമായി ബിയര്‍, വൈന്‍ പാര്‍ലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണെന്ന് മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. മദ്യവര്‍ജനമെന്ന ഭംഗിവാക്കു പറഞ്ഞ് ലഹരിയെ പ്രോല്‍സാഹിപ്പിക്കുന്ന മദ്യനയം സര്‍ക്കാര്‍

National


Vatican

Magazine

Feature

Movies

  • നൈജീരിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; സൈന്യം ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണം

    നൈജീരിയന്‍ സൈന്യത്തിന്റെ വെടിയേറ്റ് 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; സൈന്യം ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണം0

    മക്കുര്‍ഡി/നൈജീരിയ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്തെ ഗോത്രത്തലവന്റെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മൂന്ന് ക്രൈസ്തവര്‍ നൈജീരിയന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.  ഫുലാനി തീവ്രവാദികളുടെ അക്രമത്തെ തുടര്‍ന്ന് തങ്ങളുടെ സ്വത്തുവകകള്‍ നഷ്ടപ്പെട്ട നസാവ് സമൂഹത്തിലെ ക്രൈസ്തവരാണ് സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. നസാവ് ഗോത്രവര്‍ഗ തലവന്റെ മൃതസംസ്‌കാരത്തിന് ശേഷം ജാറ്റോ-അക്ക പട്ടണത്തിലേക്ക് മടങ്ങുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയാണ്  നൈജീരിയന്‍ സൈനികര്‍ വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ത്ഥികളും ഒരു യുവാവും കൊല്ലപ്പെട്ടു.  ബെന്യു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മക്കുര്‍ഡിയില്‍ നിന്ന് 161 കിലോമീറ്റര്‍

  • ഭക്തിഗാന രചയിതാവ് കൂമ്പാറ ബേബി അന്തരിച്ചു

    ഭക്തിഗാന രചയിതാവ് കൂമ്പാറ ബേബി അന്തരിച്ചു0

    തിരുവമ്പാടി: ക്രിസ്തീയ ഭക്തിഗാന രചയിതാവും എഴുത്തുകാരനുമായ പാലക്കതടത്തില്‍ ബേബി ജോസഫ് (68) അന്തരിച്ചു. കൂമ്പാറ ബേബി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.  2500-ഓളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം കൂമ്പാറ ബസാര്‍ പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റ്മാസ്റ്ററും, കവിയും നാടക രചിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗീകൃത ഗാന രചയിതാവുമായിരുന്നു. സ്‌നേഹപ്രസുനം, ജീവദായകം, ബലിദാനം, രക്ഷാകരം, അഭിഷേകം, ഇടയഗീതം, അഭയം, തിരുഹൃദയം, ദിവ്യസാന്നിധ്യം തുടങ്ങി ശ്രദ്ധേയമായ നിരവധി ഓഡിയോ കാസറ്റുകളിലെ ഗാനങ്ങള്‍ രചിച്ചത് ബേബി കൂമ്പാറയായിരുന്നു. താമരശേരി രൂപതയുടെ നേതൃത്വത്തില്‍

  • സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും

    സ്ഥിരീകരണമായി; ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും0

    വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ആഘോഷിക്കുന്ന നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ലിയോ 14 ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനനിലേക്കുമായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണവുമായി വത്തിക്കാന്‍. നവംബര്‍ 27 മുതല്‍ 30 വരെ തുര്‍ക്കിയും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ലബനനും പാപ്പ സന്ദര്‍ശിക്കും. യാത്രയുടെ ആദ്യ ഘട്ടത്തില്‍, ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഇസ്നിക്ക് ( പഴയ നിഖ്യാ), പാപ്പ സന്ദര്‍ശിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?