മനുഷ്യക്കടത്തിനിരകളാകുന്നവര്‍ ലൈംഗിക ചൂഷണം ഉള്‍പ്പടെ, നിരവധിയായ അനീതികള്‍ക്ക് ഇരകളാകുന്നുണ്ടെന്ന് ഫാദര്‍ ഇഗ്‌നേഷ്യസ് ഇസ്മര്‍ത്തോണൊ. ഇന്തൊനേഷ്യയില്‍ സ്ഥാപിതമായ ‘മാനവരാശിയുടെ സുഹൃത്തുക്കള്‍’ എന്ന അര്‍ത്ഥം വരുന്ന, ‘സഹബത്ത് ഇന്‍സാന്‍’ (Sahabat Insan) എന്ന സംഘടനയുടെ സ്ഥാപകാദ്ധ്യക്ഷനാണ് അദ്ദേഹം
മനുഷ്യക്കടത്ത് എന്ന പ്രതിഭാസം ഉന്മൂലനം ചെയ്യുന്നതിനും അതിന് ഇരകളാകുന്നവരെ സംരക്ഷിച്ച് സാമൂഹ്യജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കുന്നതിനും വഴികള്‍ ആരായുകയും ഉചിതമായ പഠനങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഇന്തൊനേഷ്യയില്‍ സ്ഥാപിതമായ ‘മാനവരാശിയുടെ സുഹൃത്തുക്കള്‍’ എന്ന അര്‍ത്ഥം വരുന്ന, ‘സഹബത്ത് ഇന്‍സാന്‍’ (Sahabat Insan) എന്ന സംഘടനയുടെ സ്ഥാപകാദ്ധ്യക്ഷന്‍, ഈശോസഭാ വൈദികനായ ഇഗ്‌നേഷ്യസ് ഇസ്മര്‍ത്തോണൊ പറയുന്നു.
കുടിയേറ്റവും മനുഷ്യക്കടത്തും കൂടിക്കുഴഞ്ഞ ഒരു അവസ്ഥ സംജാതമായിട്ടുണ്ടെന്നും 79 വയസ്സു പ്രായമുള്ള അദ്ദേഹം പരിശുദ്ധസിംഹാസനത്തിന്റെ ദിനപ്പത്രമായ ലൊസ്സെര്‍വത്തോരെ റൊമാനൊ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
മനുഷ്യക്കടത്തെന്ന ഗുരുതരപ്രശ്‌നത്തെക്കുറിച്ച് കത്തോലിക്കര്‍ക്കു മാത്രമല്ല നാട്ടിലെ ഇസ്ലാം വിശ്വാസികള്‍ക്കും ആശങ്കയുണ്ടെന്നും ‘മനുഷ്യക്കടത്തിന് ഇരകളായവരുടെ സ്വരം ദെവത്തിന്റെ സ്വരമാണ്’ എന്ന മുദ്രാവാക്യത്തില്‍ ആ ഇരകളുടെ കാര്യത്തിലുള്ള ‘സഹബത്ത് ഇന്‍സാന്‍’ സംഘടനയുടെ ഔത്സുക്യം പ്രകടമാണെന്നും ഫാദര്‍ ഇഗ്‌നേഷ്യസ് പറയുന്നു.
ആവശ്യത്തിലിരിക്കുന്ന എല്ലാവര്‍ക്കും, മത വര്‍ഗ്ഗ ദേശ ഭാഷ ഭേദമന്യേ, സഹായം എത്തിക്കുന്നതില്‍ ഈ സംഘടന സവിശേഷ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മനുഷ്യക്കടത്തിനിരകളാകുന്നവര്‍ ലൈംഗിക ചൂഷണം ഉള്‍പ്പടെ, നിരവധിയായ അനീതികള്‍ക്ക് ഇരകളാകുന്നുണ്ടെന്ന വസ്തുതയും ഫാദര്‍ ഇഗ്‌നേഷ്യസ് ചൂണ്ടിക്കാട്ടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *