Follow Us On

21

April

2025

Monday

അവന്‍ ബൈബിള്‍ പഠിക്കുന്നത് ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതുപോലെ അഭിമാനകരം’ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന്റെ പിതാവിന്റെ വാക്കുകള്‍

അവന്‍ ബൈബിള്‍ പഠിക്കുന്നത് ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതുപോലെ അഭിമാനകരം’ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന്റെ പിതാവിന്റെ വാക്കുകള്‍

വാഷിംഗ്ടണ്‍ ഡിസി: പാരിസ് ഒളിമ്പിക്‌സ് ജിംനാസ്റ്റിക്ക് മത്സരത്തില്‍ യുഎസിന് വേണ്ടി വെങ്കല മെഡല്‍ നേടിയ ബ്രോഡി മാലോണിന്റെ ജീവിതം ഒരു സിനിമാകഥ പോലെ നിരവധി ട്വിസ്റ്റുകളും സസ്‌പെന്‍സും നിറഞ്ഞതാണ്.  ബ്രോഡിയുടെ 12 ാമത്തെ വയസില്‍ അമ്മ മരിച്ചപ്പോഴും 2021 ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനാകാതെ തിരികെ പോരേണ്ടി വന്നപ്പോഴും 2024 പാരിസ് ഒളിമ്പിക്‌സിന് ഒരു വര്‍ഷം മുമ്പ്  ഒരു മത്സരത്തിനിടെ വീണ് മുട്ടിനും കാലിനും ഒടിവ് സംഭവിച്ചപ്പോഴുമെല്ലാം തന്റെ ജീവിതത്തിന്റെ തിരക്കഥ ദൈവകരങ്ങളില്‍ സുരക്ഷിതമാണെന്ന് ബ്രോഡിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാവണം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ഇപ്രകാരം പറഞ്ഞത്- ” ബ്രോഡി ബൈബിള്‍ പഠിക്കുന്നു എന്നുള്ളത് ഒളിമ്പിക്‌സ് മെഡല്‍ നേടുന്നതുപോലെ അഭിമാനകര’മായ കാര്യമാണ് എന്ന്.

പത്താമത്തെ വയസില്‍ ഒരു ശുശ്രൂഷയ്ക്കിടെ ആരുടെയും പ്രേരണയില്ലാതെ  അള്‍ത്താരക്ക് മുമ്പിലെത്തി ദൈവത്തെ ജീവിതത്തിലേക്ക് ക്ഷണിച്ച് പ്രാര്‍ത്ഥിച്ചതുമുതലാണ് ബ്രോഡി മാലോണിന്റെ ജീവിതത്തിലെ അസാധാരണമായ ദൈവവിശ്വാസം കുടുംബാംഗങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ദൈവവിശ്വാസത്തോടൊപ്പം ഒളിമ്പിക്‌സിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും  മകന്റെ മനസില്‍ കോറിയിട്ടാണ് ബ്രോഡിക്ക്  12 വയസുള്ളപ്പോള്‍ അവന്റെ അമ്മ ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയാകുന്നത്്. പിന്നീട് ദൈവത്തിലാശ്രയിച്ചുകൊണ്ട് ഒളിമ്പിക്‌സ് മെഡലിന് വേണ്ടിയുള്ള കഠിനാധ്വാനമായിരുന്നു ബ്രോഡി നടത്തിയത്.  അഞ്ച് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസം കഠിനമായ പ്രാക്ടീസ്. 2021-ല്‍ ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ സാധിച്ചെങ്കിലും മെഡല്‍ നേടാനായില്ല. പാരിസ് ഒളിമ്പിക്‌സിനായി ആവേശത്തോടെ പരിശീലനം നടത്തുന്നതിനിടെയാണ്  2023 മാര്‍ച്ച് മാസത്തില്‍ ഒരു മത്സരത്തിനിടെ വീണ് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും  കാലിന്റെ ഒരു എല്ല് ഒടിയുകയും ചെയ്തത്.

ഈ വാര്‍ത്ത കേട്ട് പിതാവ് ജോണ്‍ മാലോണ്‍, ദൂരെയായിരുന്ന മകനെ ഓര്‍ത്ത് ഏറെ അസ്വസ്ഥനായി. എന്നാല്‍ ആ സമയം ഒരു സ്വരം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഇങ്ങനെ പറയുന്നതായി ജോണ്‍ മാലോണിന് അനുഭവപ്പെട്ടു – ” ശാന്തമാവുക. എല്ലാം എന്റെ നിയന്ത്രണത്തിലാണ്. ഞാന്‍ ഒരു പ്രവൃത്തി ചെയ്യുകയാണ്.” അദ്ദേഹത്തിന്റെ ഹൃദയത്തില്‍ മുഴങ്ങിയത് ദൈവസ്വരം തന്നെയായിരുന്നു എന്ന് സ്ഥിരീകരിച്ചുകൊണ്ട് അര മണിക്കൂറിന് ശേഷം പരിക്കേറ്റ  ബ്രോഡി മെലോണിന്റെ ഫോണ്‍ കോള്‍ അദ്ദേഹത്തെ തേടി എത്തി  -” എന്റെ മനസില്‍ ദൈവം  വലിയ ശാന്തത നല്‍കി. ഈ അപകടവും ദൈവത്തിന് ഉപയോഗിക്കാനാവും എന്ന ചിന്തയാണ്  എനിക്കുള്ളത്.” എന്നായിരുന്നു ബ്രോഡി ഫോണിന്റെ അങ്ങേ തലയ്ക്കല്‍ നിന്ന് പറഞ്ഞത്.  പിന്നീട് ബ്രോഡിയുടെ ചികിത്സയിലും തുടര്‍ന്നുള്ള പരിശീലനത്തിലും  ദൈവവിശ്വാസം വലിയ പങ്കു വഹിച്ചു. ജൂലൈ മാസത്തില്‍ യുഎസിന്റെ ഒളിമ്പിക്‌സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നല്‍കിയ ഒരു ഇന്റര്‍വ്യൂവിലും ബ്രോഡി ഇങ്ങനെ ആവര്‍ത്തിച്ചു -” എല്ലാ മഹത്വവും ദൈവത്തിന്. എല്ലാ അവിടുന്നാണ് ചെയ്യുന്നത്. അവിടുത്തേക്ക് എനിക്ക് നന്ദി പറയണം.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?