Follow Us On

04

February

2025

Tuesday

സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ സുപ്രധാന ചര്‍ച്ച; മിഡില്‍ ഈസ്റ്റിന്റെയും ലോകം മുഴുവന്റെയും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം

സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ സുപ്രധാന ചര്‍ച്ച; മിഡില്‍ ഈസ്റ്റിന്റെയും ലോകം മുഴുവന്റെയും സമാധാനത്തിന് വേണ്ടി  പ്രാര്‍ത്ഥിക്കണം

ജറുസലേം: ഗാസയിലെ വെടിനിര്‍ത്തലിനും ബന്ധികളാക്കപ്പെട്ടവരുടെ മോചനത്തിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുവാന്‍ ഇരുപക്ഷത്തുമുള്ളവര്‍ സമ്മതിച്ചത് പ്രത്യാശ നല്‍കുന്ന അടയാളമാണെന്ന് ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍.

മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍  ഈ ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തില്‍  മിഡില്‍ ഈസ്റ്റിനു വേണ്ടിയും ലോകം മുഴുവന് വേണ്ടിയും പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന വൈദികര്‍ക്ക് കത്തയച്ചു. സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലായുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ സമാധാനത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഫാ. ഫ്രാന്‍സെസ്‌കോ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ഗത്തില്‍ കാണപ്പെടുന്ന പ്രസവിക്കാറായ സ്ത്രീയുടെയുടെയും ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന ഉഗ്രസര്‍പ്പത്തെക്കുറിച്ചുമുള്ള വെളിപാട് പുസ്തകത്തിലെ ചിത്രീകരണത്തെക്കുറിച്ചും ഫാ.  ഫ്രാന്‍സെസ്‌കോ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മിഖായേലും അവന്റെ ദൂതന്‍മാരും സാത്താനോട് യുദ്ധം ചെയ്യുന്നതിനാല്‍ സ്വര്‍ഗാരോപണതിരുനാള്‍ദിനം ശക്തമായ പ്രാര്‍ത്ഥനയുടെ ദിവസമാക്കി മാറ്റണെന്ന് ഫാ. ഫ്രാന്‍സെസ്‌കോ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?