Follow Us On

01

July

2025

Tuesday

വിടവാങ്ങിയത് ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യന്‍: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

വിടവാങ്ങിയത് ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യന്‍: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ലോകമനഃസാക്ഷിയുടെ ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്നു ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ആധുനിക കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യനായിരുന്നു അദ്ദേഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന് പുറത്തിറിക്കിയ അനുശോചന സന്ദേശത്തില്‍ മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. പാവപെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാടും കാണിച്ച കരുതല്‍ അദ്ദേഹത്തെ വ്യത്യസ്ഥനാക്കി.

സുവിശേഷത്തിലെ ഈശോയോട് സമരസപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. 140 കോടി ക്രൈസ്തവരുടെ മാത്രമല്ല ലോകജനതയുടെ മുഴുവന്‍ ആരാധ്യപുരുഷനായിരുന്നു അദ്ദേഹമെന്നും ഇടുക്കി രൂപതയുടെ അഗാധമായ ദുഃഖം അറിയിച്ചുകൊണ്ട് പുറത്തിറക്കിയ അനുശോചനസന്ദേശത്തില്‍ മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?