Follow Us On

16

September

2024

Monday

മാതാവ് ദര്‍ശനം നല്കിയ സിസ്റ്റര്‍ ആഗ്നസ് ഓഗസ്റ്റ് 15-ന് മാതാവിന്റെ മടിയിലേക്ക്

മാതാവ് ദര്‍ശനം നല്കിയ സിസ്റ്റര്‍ ആഗ്നസ് ഓഗസ്റ്റ് 15-ന് മാതാവിന്റെ മടിയിലേക്ക്

ജപ്പാനിലെ അകിതയില്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ദര്‍ശനങ്ങളും സന്ദേശങ്ങളും വെളിപാടുകളും നലകിയിരുന്ന സിസ്റ്റര്‍ ആഗ്‌നസ് സസാഗാവ, പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് 93ാം വയസ്സില്‍ പരിശുദ്ധ അമ്മയുടെ മടിയിലേക്ക് യാത്രയായി. അകിതയിലെ പരിശുദ്ധ ദൈവമാതാവ് (ഔവര്‍ ലേഡി ഓഫ് അകിത )എന്ന നാമത്തിലാണ് അകിത ദര്‍ശനങ്ങള്‍ അറിയപ്പെടുന്നത്. മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പരിഹാരം ചെയ്യാനും ജപമാല ചൊല്ലാനും പശ്ചാത്തപിക്കാനും പരിശുദ്ധ ദൈവമാതാവ് സിസ്റ്ററിലൂടെ ലോകത്തെ ആഹ്വാനം ചെയ്യുകയുണ്ടായി.

1930ല്‍ ഒരു ബുദ്ധമത കുടുംബത്തില്‍ ജനിച്ച കത്‌സുകോ സസാഗവ, പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും മഠത്തില്‍ ചേര്‍ന്ന് ആഗ്‌നസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. സസാഗവയുടെ അസാധാരണമായ ആത്മീയ അനുഭവങ്ങള്‍ 1973ലാണ് ആരംഭിക്കുന്നത്.
കോണ്‍വെന്റിലെ മരംകൊണ്ടുണ്ടാക്കിയ ഒരു ദൈവമാതൃ രൂപത്തില്‍ നിന്ന്, ജൂലൈ 6 ന്, സിസ്റ്റര്‍ ആഗ്‌നസ്  ഒരു ശബ്ദം കേട്ടു. അവളുടെ കേള്‍വിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സുഖപ്പെടുമെന്നും (അത് 1974ല്‍ സംഭവിച്ചു) മനുഷ്യരുടെ പാപങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും മാതാവ് അവരോട് പറഞ്ഞു. യേശുവിന്റെ ഹൃദയത്തോടുള്ള സമര്‍പ്പണ പ്രാര്‍ത്ഥനയും പരിശുദ്ധ മറിയം സിസ്റ്ററിനെ പഠിപ്പിക്കുകയുണ്ടായി.

നിഗറ്റയിലെ ബിഷപ്പ് ജോണ്‍ ഷോജിറോ ഇറ്റോ എട്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 1984 ഏപ്രിലില്‍ അകിതയിലെ ദര്‍ശനങ്ങള്‍ക്ക് ആധികാരികമായി അംഗീകാരം നല്കി.  എതാനും നാളുകളായി ചികിത്സയിലായിരുന്നു സിസ്റ്റര്‍ ആഗ്നസ്. പരിശുദ്ധ ദൈവമാതാവ് അവിടുത്തെ പ്രിയ പുത്രിയെ അമ്മയുടെ സ്വര്‍ഗാരോപണ തിരുന്നാള്‍ ദിനംതന്നെ ഈ ലോകത്തുനിന്നും കൂട്ടിക്കൊണ്ടുപോയത്. അമ്മയെ സ്‌നേഹിക്കുന്നവര്‍ക്ക് അമ്മ നല്കുന്ന മഹത്വത്തിന്റെ അടയാളമല്ലാതെന്ത്?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?