കാക്കനാട്: രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരക്രമണങ്ങള്‍ എന്നേക്കുമായി തുടച്ചുനീക്കണമെന്ന് സീറോമലബാര്‍ സഭ. തീവ്രവാദവും ഭീകരാക്രമണങ്ങളും മനുഷ്യ സമൂഹത്തിന് എതിരായ വലിയ വെല്ലുവിളികളാണ്. ഇവ മനുഷ്യത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുകയും, സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്നു.
കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരക്രമണത്തെ സീറോമലബാര്‍സഭാ പിആര്‍ഓ ഫാ. ആന്റണി വടക്കേകര അപലപിക്കുകയും ഭീകരര്‍ക്കെതിരെ മാതൃകാപരമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭീകരക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
നാടിന്റെ നന്മയെയും ജനങ്ങളുടെ സൈ്വര്യമായ ജീവിതത്തെയും രാജ്യസുരക്ഷയെതന്നെയും അപകടത്തിലാക്കുന്ന ഭീകര വാദികളെയും തീവ്രവാദ സംഘടനകളെയും പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ സംഘടിതമായ പരിശ്രമവും അതിശക്തമായ നടപടികളും ഉണ്ടാകണമെന്നും ഫാ. വടക്കേകര പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *