Follow Us On

12

June

2025

Thursday

നൈജീരിയയില്‍ കത്തോലിക്കരായ 20 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ കത്തോലിക്കരായ  20 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ  തട്ടിക്കൊണ്ടുപോയി

ലാഗോസ്: വടക്കന്‍ നൈജീരിയയിലെ ജോസ് യൂണിവേഴ്‌സിറ്റി, മൈദുഗുരി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള കത്തോലിക്കരായ 20 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് കാത്തലിക് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സ്റ്റുഡന്റ്‌സ് ആണ് സംഭവം വെളിപ്പെടുത്തിയത്.ഫെഡറേഷന്റെ സമ്മേളനത്തിനായി തെക്കന്‍ നഗരമായ എനുഗുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

ഇവരുടെ മോചനം ഉറപ്പാക്കാന്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് വ്യാപകമായിരിക്കുകയാണെന്ന് കത്തോലിക്കാ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?