Follow Us On

14

March

2025

Friday

ബോയ്‌സ് ടൗണ്‍ സ്ഥാപകന്‍ ഫാ. ഫ്‌ളാനാഗാനെക്കുറിച്ച് പുതിയ ചിത്രം

ബോയ്‌സ് ടൗണ്‍ സ്ഥാപകന്‍ ഫാ. ഫ്‌ളാനാഗാനെക്കുറിച്ച് പുതിയ ചിത്രം

വാഷിംഗ്ടണ്‍ ഡിസി: ഫാ. എഡ്വേര്‍ഡ് ജെ ഫ്‌ളാനാഗാന്റെ ജീവതത്തെ ആസ്പദമക്കി നിര്‍മിക്കപ്പെട്ട ആദ്യ ചിത്രമാണ് 1938-ല്‍ പുറത്തിറങ്ങിയ ‘ബോയ്‌സ് ടൗണ്‍’ എന്ന ചിത്രം. അന്നത്തെ ഹോളിവുഡ് സൂപ്പര്‍ താരമായിരുന്ന സ്‌പെന്‍സര്‍ ട്രേസി അഭിനയിച്ച ഈ ചിത്രത്തിന്  ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫാ. ഫ്‌ളാനാഗാന്റെ ജീവിതകഥ പറയുന്ന ഡോക്ക്യുമെന്ററി ചിത്രമായ ‘ഹാര്‍ട്ട് ഓഫ് എ സെര്‍വന്റ്: ദി ഫാദര്‍ ഫ്‌ളാനാഗാന്‍ സ്റ്റോറി’  വീണ്ടും പുറത്തിറങ്ങുമ്പോള്‍ ഏറെ ആകാംക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തിരിക്കുന്നത്. ഒക്‌ടോബര്‍ എട്ടിന് ഒറ്റ രാത്രി മാത്രമാവും ഈ ചലച്ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തിലും അതിന് മുമ്പുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തിലും ഏറ്റവും ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ കുട്ടികളെ ജാതിമതവര്‍ണ ഭേദമന്യേ ഒരുമിച്ച് താമസിപ്പിച്ചുകൊണ്ട് ഭക്ഷണവും വിദ്യാഭ്യാസവുമുള്‍പ്പടെ അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും നല്‍കുന്നതിനായി ഫാ. ഫ്‌ളാനാഗാന്‍ രൂപം നല്‍കിയ ഗ്രാമമാണ് ബോയ്‌സ് ടൗണ്‍. യുഎസിലേക്കുള്ള ഫാ. ഫ്‌ളാനാഗാന്റെ കുടിയേറ്റവും അദ്ദേഹം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളും നെബ്രാസ്‌കയിലെ ബോയസ് സ്‌കൂളിന്റെ സ്ഥാപനവും അന്ന് വിവിധ വര്‍ണങ്ങളിലുള്ള കുട്ടികളെ ഒരുമിച്ച താമസിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം നേരിടേണ്ടതായി വന്ന വെല്ലുവിളികളുമെല്ലാം ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ‘ദി ചോസണ്‍’ സീരിയസില്‍ യേശുവായി അഭിനയിക്കുന്ന ജോനാഥന്‍ റൂമിയാണ് ചിത്രത്തിന്റെ ആഖ്യാതാവ്. തന്റെ ജീവിതത്തിലൂടെ ഫാ. ഫ്‌ളാനാഗാന്‍ മറ്റുള്ളവരെ വിശുദ്ധിയിലേക്ക് ക്ഷണിക്കുകയാണെന്ന് ചിത്രത്തിന്റെ കോ-ഡയറക്ടര്‍ റോബ് കാക്‌സ്മാര്‍ക്ക് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?