Follow Us On

12

March

2025

Wednesday

നിക്കാരാഗ്വ: സഭയുടെ സംഭാവനകള്‍ക്കുള്ള ടാക്‌സ് ഒഴിവ് റദ്ദാക്കി

നിക്കാരാഗ്വ: സഭയുടെ സംഭാവനകള്‍ക്കുള്ള ടാക്‌സ് ഒഴിവ് റദ്ദാക്കി

മനാഗ്വ: സംഭാവനകള്‍ക്കും മറ്റ് മതപരമായ ആവശ്യങ്ങള്‍ക്കുളള പണമിടപാടുകള്‍ക്കും സഭക്ക് ഗവണ്‍മെന്റ് അനുവദിച്ചിരുന്ന ടാക്‌സ് ഇളവ് റദ്ദാക്കി നിക്കാരാഗ്വയിലെ ഒര്‍ട്ടേഗ ഭരണകൂടം. ഇതോടെ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബിസിനസുകള്‍ നല്‍കി വരുന്ന ടാക്‌സ് സഭയും നല്‍കേണ്ടതായി വരും. മതപരമായതുള്‍പ്പടെ 1500 എന്‍ജിഒകളുടെ അനുമതി റദ്ദാക്കുകയും നിരവധി വൈദികരെ റോമിലേക്ക് നാട് കടത്തുകയും ചെയ്ത നടപടിക്ക് പുറമെയാണ് ഒര്‍ട്ടേഗ ഭരണകൂടം കത്തോലിക്ക സഭക്കും മറ്റ് മതസ്ഥാപനങ്ങള്‍ക്കുമെതിരായ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സഭയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലം അനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരായ മനുഷ്യരെയാവും ഗവണ്‍മെന്റിന്റെ പുതിയ ഉത്തരവ് കൂടുതലായി ബാധിക്കുക.

അതേസമയം നാളുകളായി ഒര്‍ട്ടേഗ ഭരണകൂടത്തിന് കീഴില്‍ വീര്‍പ്പുമുട്ടുന്ന നിക്കാരാഗ്വയിലെ സഭക്ക് പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത് എത്തി. ക്രിസ്തുവില്‍ പ്രത്യാശ നവീകരിക്കുവാന്‍ നിക്കാരാഗ്വയിലെ ജനങ്ങളോട് പാപ്പ ആഹ്വാനം ചെയ്തു. ത്രികാലജപ പ്രാര്‍ത്ഥനക്ക് ശേഷം നിക്കാരാഗ്വയിലെ പ്രിയപ്പെട്ട ജനങ്ങളെ എന്ന അഭിസംബോധനയോടെ ആരംഭിച്ച പാപ്പ പരിശുദ്ധാത്മാവ് ചരിത്രത്തെ എപ്പോഴും കൂടുതല്‍ ഉന്നതമായ തലങ്ങളിലേക്ക് നയിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ അമ്മയുടെ മാതൃസഹജമായ വാത്സല്യത്തിന് നിക്കാരാഗ്വയിലെ ജനങ്ങളെ ഭരമേല്‍പ്പിച്ചുകൊണ്ടും നമ്മുടെ നാഥ നിക്കാരാഗ്വയിലെ പ്രിയപ്പെട്ട ജനങ്ങളെ അനുധാവനം ചെയ്യട്ടെ എന്നാശംസിച്ചുകൊണ്ടുമാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?