നിര്‍മിത ബുദ്ധിയുള്‍പ്പടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള തീരുമാനങ്ങളില്‍ മനുഷ്യന്റെ കൃത്യമായ നിയന്ത്രണം ഉറപ്പുവരുത്തുകയും മനുഷ്യ ജീവനെ സംരക്ഷിക്കാന്‍ അവശ്യമായ മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കണമെന്നും ആര്‍ച്ചുബിഷപ്പ് എത്തോരെ ബലെസ്‌ത്രേരൊ. മാനവ കുലത്തിന്റെ മഹത്വവും ഉയര്‍ച്ചയും അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും ഐക്യരാഷ്ടസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു. സ്വയംനിയന്ത്രിത മാരകായുധ നിര്‍മാണവുമായി ബന്ധപ്പെട്ട നൂതനസാങ്കേതികവിദ്യകളെ അധികരിച്ചുള്ള യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വയം നിയന്ത്രിത മാരകായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും അവ ഉപയോഗിക്കുന്നതും പുനര്‍വിചിന്തന വിധേയമാക്കണമെന്നും ആത്യന്തികമായി അവ നിരോധിക്കണമെന്നും ഫ്രാന്‍സീസ് പാപ്പാ ജൂണ്‍ മാസത്തില്‍ ഇറ്റലിയില്‍ ജി 7 രാജ്യങ്ങളുടെ തലവന്മാരുടെ സമ്മേളനത്തില്‍ പറഞ്ഞത് ആര്‍ച്ചുബിഷപ്പ് ബലെസ്‌ത്രേരൊ അനുസ്മരിച്ചു. ഇന്നു യുദ്ധവേദികള്‍ ഇത്തരം സങ്കീര്‍ണ്ണമായ നൂതനായുധങ്ങളുടെ പരീക്ഷണശാലകളായി മാറുകയാണെന്നും കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ ആയുധങ്ങള്‍ വികസപ്പിച്ചെടുക്കുന്നത് ഒരിക്കലും ഒരു പ്രശ്‌നപരിഹാരമാകില്ലെന്നുമുള്ള വസ്തുതകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ സാങ്കേതിക പുരോഗതിയില്‍ നിന്ന് മനുഷ്യരാശിക്ക് അസന്ദിഗ്ദ്ധമായ നേട്ടങ്ങള്‍ കൈവരിക്കാനകുക, സാങ്കേതിക പുരോഗതികളെ സമഗ്രമാനവവികസനത്തിനും പൊതുന്മയ്ക്കുമായി പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ഉത്തരവാദിത്വബോധത്തിന്റെയും മൂല്യങ്ങളുടെയും ഉചിതമായ വികസനവുമായി എത്രത്തോളം കൈകോര്‍ത്തു നീങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ബലെസ്‌ത്രേരൊ പറഞ്ഞു.
നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തുന്ന ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയുടെ മേഖലയില്‍ നിയമപരമായ നിയന്ത്രണത്തിന്റെ അടിയന്തിരാവശ്യകത ചൂണ്ടിക്കാട്ടുന്ന അദ്ദേഹം അതുണ്ടാകുന്നതു വരെ ഇത്തരം ആയുധങ്ങളുടെ വികസനവും ഉപയോഗവും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സ്വയം നിയന്ത്രിത ആയുധ സംവിധനാങ്ങളെ ധാര്‍മ്മിക ഉത്തരവാദിത്തമുള്ള യാഥാര്‍ത്ഥ്യങ്ങളായി കാണാന്‍ പരിശുദ്ധസിംഹാസനത്തിനാവില്ലെന്
ധാര്‍മ്മികമായ തീരുമാനങ്ങളെടുക്കാന്‍ അതുല്യമായ ചിന്താശക്തിയുള്ള മനുഷ്യ വ്യക്തിക്ക് പകരം നില്ക്കാന്‍, ഒരു കൂട്ടം അല്‍ഗോരിതങ്ങള്‍ക്ക്, അവ എത്ര ശക്തമാണെങ്കിലും സാധിക്കില്ലെന്നും ആര്‍ച്ചുബിഷപ്പ് ബലെസ്‌ത്രേരൊ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *