റസ്റ്ററന്റില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന വൈദികന്‍ സാധാരണ നാം പ്രതീക്ഷിക്കുന്ന ഒരു വൈദികന്റെ ചിത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. എന്നാല്‍ ബാള്‍ട്ടിമോറില്‍ ‘പ്ലേറ്റിംഗ് ഗ്രേസ് ആന്‍ഡ് ഗ്രബ്’ എന്ന പേരില്‍ ഫുഡ് ട്രക്കും ‘ഗാസ്‌ട്രോ സോഷ്യല്‍’ എന്ന പേരില്‍ റസ്റ്ററന്റും നടത്തുന്ന ഫാ. ലിയോ പാറ്റലിംഗ്ഹഗ് ഒരു അവാര്‍ഡ് ജേതാവായ ഷെഫാണ്.
ഒരു ഫുഡ് ചാനല്‍ നടത്തിയ ‘ത്രോഡൗണ്‍ വിത്ത് ബോബി ഫ്‌ലേ’ എന്ന കുക്കിംഗ് പരിപാടിയിലെ ജേതാവാണ് ഫാ. ലിയോ.
മുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചവരെയോ അതുപോലെ ജീവിതത്തില്‍ ഒരു രണ്ടാമൂഴം ആവശ്യമുള്ളവരെയോ ആണ് അദ്ദേഹം തന്റെ റസ്റ്ററന്റുകളില്‍ ജീവനക്കാരായി നിയമിക്കുന്നത് എന്നതാണ് ഫാ. ലിയോയുടെ ശുശ്രൂഷയെ വേറിട്ടതാക്കി മാറ്റുന്നത്. ബാള്‍ട്ടിമോറിലെ സാധാരണക്കാരായ ജീവിതത്തെ ‘ഫുഡ് ട്രക്ക്’ ഏറെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് അദ്ദേഹം ഗാസ്‌ട്രോ സോഷ്യല്‍ എന്ന പേരില്‍ ഒരു റസ്റ്ററന്റ് കൂടെ ആരംഭിച്ചിരിക്കുന്നത്. ഒരു സമയത്ത് ഡ്രഗ് ഉപയോഗിത്തിലേക്ക് വഴുതിപ്പോയ 22-കാരനായ ഇമ്മാനുവേല്‍ മക്ഫാഡന്‍ മുതല്‍ ആറ് വര്‍ഷക്കാലം ജയില്‍ശിക്ഷ അനുഭവിച്ചശേഷം ഷെഫായി നല്ല നിലയില്‍ ജീവിക്കുന്ന കുബാ ലിബ്രെ വരെ, ഫാ. ലിയോയുടെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ അനവധിയാണ്.
ഒരു കത്തോലിക്ക വൈദികന്‍ എന്ന നിലയില്‍ തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദിവ്യബലിയും ദിവ്യകാരുണ്യവുമാണെന്ന് ഫാ. ലിയോ പറയുന്നു. ദിവ്യകാരുണ്യം നാം സ്വീകരിക്കേണ്ടതുപോലെ സ്വീകരിച്ചാല്‍ അത് നാമായി മാറും. നാം എന്ത് ഭക്ഷിക്കുന്നുവോ അതാണ് നമ്മള്‍. വിശക്കുന്നവരുടെ ശരീരത്തിന് മാത്രമല്ല ആത്മാവിനും വേണ്ട പോഷണം നല്‍കാന്‍ താന്‍ ബദ്ധശ്രദ്ധനാണെന്ന് ഫാ. ലിയോ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *