Follow Us On

06

June

2025

Friday

ഫ്രാന്‍സില്‍ വീണ്ടും ദൈവാലയത്തില്‍ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വീണ്ടും ദൈവാലയത്തില്‍ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍

പാരിസ്: ഫ്രാന്‍സില്‍ കത്തോലിക്കാ ദൈവാലയങ്ങള്‍ക്ക് തീ പിടിക്കുന്നത് തുടര്‍ക്കഥയാകുന്നു. വടക്കന്‍ ഫ്രാന്‍സിലെ സാന്ത്ഒമേപ്രര്‍ പട്ടണത്തിലെ അമലോത്ഭവ മാതാ ദൈവാലയമാണ് ഏറ്റവും ഒടുവില്‍ അഗ്നിക്കിരയായത്. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പള്ളിയുടെ നിയോഗോത്തിക് മണിമാളികയും മേല്‍ക്കൂരയും കത്തിയമര്‍ന്നു. അനേകലക്ഷം യൂറോയുടെ നഷ്ടമുണ്ടായതായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ നീളുമെന്നും വികാരി ഫാ. റൂസെല്‍ പറഞ്ഞു. 1859-ല്‍ നിര്‍മിച്ച ഈ ദൈവാലയം രണ്ടു ലോകമഹായുദ്ധങ്ങളെയും അതിജീവിച്ചതാണ്.

2018-ലെ നവീകരണത്തിനുശേഷം ഇപ്പോഴുണ്ടായ ഈ തീപിടുത്തം ഇടവകാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് ഫാ. റൂസെല്‍ പറഞ്ഞു. അതേസമയം ദൈവാലയത്തില്‍ കയറി തീവച്ചതെന്നു സംശയിക്കുന്ന പ്രതിയെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഇയാള്‍ പള്ളിയുടെ ജനാല തകര്‍ത്താണ് അകത്തു കയറിയത്. പ്രതിയെക്കുരിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?