ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സമൂഹത്തില്‍ ചേര്‍ന്നിരിക്കുന്ന യുവാക്കളുടെ ബാഹുല്യം കണ്ട് ആശ്ചര്യം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്തൊനേഷ്യയിലെ വത്തിക്കാന്‍ എംബസിയില്‍ വച്ച് ജസ്യൂട്ട് സഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്തൊനേഷ്യയിലെ ജസ്യൂട്ട് സഭയില്‍ ഇത്രയധികം യുവാക്കള്‍ ഉള്ളതില്‍ പാപ്പ ആശ്ചര്യവും സന്തോഷവും പ്രകടിപ്പിച്ചത്. ജക്കാര്‍ത്ത ആര്‍ച്ചുബിഷപ് എമരിറ്റസും ജസ്യൂട്ട് സഭാംഗവുമായ കര്‍ദിനാള്‍ ജൂലിയസ് റിയാഡി ദര്‍മാത്മജയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സാധാരണ വിദേശയാത്രകളില്‍ പതിവുള്ളതുപോലെ ജസ്യൂട്ട് സമൂഹത്തിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാപ്പ മറുപടി പറഞ്ഞു. ഈ യാത്രയില്‍ തന്നെ ടിമോര്‍ ലെസ്റ്റയിലും സിംഗപ്പൂരിലും ജസ്യൂട്ട് സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച ക്രമീകരിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തിയ ശേഷം ജസ്യൂട്ട് മാസികയായ ‘ലാ സിവില്‍റ്റാ കാത്തോലിക്കയിലാവും’ പാപ്പ ജസ്യൂട്ട് സഭാംഗങ്ങളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിക്കുക.
Leave a Comment
Your email address will not be published. Required fields are marked with *