വത്തിക്കാന്‍ സിറ്റി: ദൈവവുമായുള്ള കൂട്ടായ്മയില്‍ നിന്ന് രൂപപ്പെടുന്ന യഥാര്‍ത്ഥ സാഹോദര്യം എന്താണെന്ന് ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ഇക്വഡോറിലെ ക്വിറ്റോയില്‍ ആരംഭിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരമാകുന്നതിന് വേണ്ടി പൊടിയപ്പെടുന്ന ഗോതമ്പുമണിപോലെ മുറിയപ്പെടുന്നതിനായി സ്വയം വിട്ടുനല്‍കിക്കൊണ്ടാണ് വിശുദ്ധരുമായുള്ള കൂട്ടായ്മയില്‍ നാം ക്രിസ്തുവിന്റെ ശരീരമായി മാറേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.
അപ്പത്തിന്റെ പ്രതീകം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള ആഗ്രഹം ദൈവജനത്തില്‍ ഉണര്‍ത്തുന്നു. ഒരു ധാന്യമണിയില്‍ നിന്ന് അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്തതുപോലെ ഒരുമിച്ച് നടന്നുകൊണ്ട് ക്രിസ്തുവിന്റെ ഏക ശരീരമായി മാറണമെന്ന് സഭാപിതാക്കന്‍മാരായ വിശുദ്ധ അഗസ്റ്റിനെയും അന്തോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിനെയും ഉദ്ധരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി.
സെപ്റ്റംബര്‍ 8-15 വരെയാണ് 53 ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് ക്വിറ്റോയില്‍ നടക്കുന്നത്. 40-ല്‍ പരം രാജ്യങ്ങളില്‍ നിന്നായി 20,000 ത്തോളം പേരാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ‘ലോകത്തെ സുഖപ്പെടുത്തുന്നതിനുള്ള സാഹോദര്യം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്രദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം.
Leave a Comment
Your email address will not be published. Required fields are marked with *