Follow Us On

08

October

2024

Tuesday

പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു

പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു

വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്‍സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്‌തോലിക പര്യടനം തുടരുന്നു. ഇപ്പോള്‍ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില്‍ നിന്നും പാപ്പായെ സന്ദര്‍ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന്‍ എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്‍ഷത്തില്‍ 40,000 എന്നതോതില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്.

അപ്പൊസ്‌തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില്‍ എത്തിയിരിക്കുന്നത്. മൂന്നാം തീയതി ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വിമാനമിറങ്ങിയ പാപ്പാ മൂന്നുദിവസത്തിലേറെ അവിടെ ചിലവഴിച്ചതിനു ശേഷമാണ് രണ്ടാം പാദമായ പാപുവ ന്യൂഗിനിയിലേക്ക് വെള്ളിയാഴ്ച (06/09/24) പുറപ്പെട്ടത്. അന്നാടിന്റെ തലസ്ഥാനനഗരിയായ പോര്‍ട്ട് മൊറെസ്ബി, അന്നാട്ടിലെ സന്ദാവുന്‍ പ്രവിശ്യയുടെ തലസ്ഥാനമായ വാനിമൊ എന്നീ നഗരങ്ങളില്‍ കേന്ദ്രീകൃതമായിരിക്കും പാപ്പായുടെ ഇടയ സന്ദര്‍ശനം. പാപുവ ന്യൂഗിനിയില്‍ പാപ്പാ ഒമ്പതാം തീയതിവരെ തങ്ങും. അന്ന് പാപ്പാ ഈ യാത്രയുടെ മൂന്നാമത്തെ വേദിയായ പൂര്‍വ്വതിമോറിലേക്കു പുറപ്പെടും

വെള്ളിയാഴ്ച (06/09/24) രാവിലെ പാപ്പാ ഇന്തൊനേഷ്യയിലെ അപ്പൊസ്‌തോലിക് നണ്‍ഷ്യേച്ചറിലുള്ള എല്ലാവരോടും നന്ദിപറയുകയും വിടചൊല്ലുകയും ചെയ്തു. പാപ്പാ അവിടെ നിന്നു നേരെ പോയത് ജക്കാര്‍ത്തയിലെ സുക്കാര്‍ണൊ ഹത്താ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ്. മതകാര്യമന്ത്രി യാക്കുത് കോളി കൊവ്മാസും (Yaqut Cholil Qoumas) മറ്റു അധികാരികളും സഭാപ്രതിനിധികളും പാപ്പായെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് വിമാനത്തിലേറിയ പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഇന്തൊനേഷ്യയുടെ ഗരുഡ എയര്‍ലൈന്‍സ് വിമാനം പാപുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോര്‍ട്ട് മൊറെസ്ബി ലക്ഷ്യമാക്കി പറന്നുയുര്‍ന്നു.

പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ വിമാനം പോര്‍ട്ട് മൊറെസ്ബിയില്‍ ഇറങ്ങി. അപ്പോള്‍ ഇന്തയില്‍ സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് മുന്നു മണിയോട് അടുത്തിരുന്നു. പാപുവ ന്യൂഗിനിയിലെ അപ്പൊസ്‌തോലിക് നണ്‍ഷയേച്ചറിന്റെ പ്രതിനിധിയും അന്നാട്ടിലെ പേപ്പല്‍ ഇടയസന്ദര്‍ശനപരിപാടികളുടെ നിയന്താവും വിമാനത്തിനകത്തുനിന്നും പാപ്പായെ പുറത്തേക്കാനയിച്ചു. പാപുവ ന്യൂഗിനിയുടെ ഉപപ്രധാന മന്ത്രി ജോണ്‍ റോസ്സൊ പാപ്പായെ സ്വീകരിക്കാന്‍ അവിടെ എത്തിയിരുന്നു.

പാപ്പായ്ക്ക്, പാരമ്പര്യ വേഷധാരികളായ ബാലികാബലന്മാര്‍ പുഷ്പമഞ്ജരിയേകി ആദരവര്‍പ്പിച്ചു. ഇരുപത്തിയൊന്ന് ആചാരവെടികളോടും ബാന്റുവാദ്യങ്ങളോടുംകൂടെ പാപ്പായെ സൈനിക ഉപചാരം നല്കി സ്വീകരിച്ചു. പാപുവ ന്യൂഗിനി അപരിമേയ സാംസ്‌കാരിക ജൈവവൈവിധ്യങ്ങളുടെ നാടാണ്. അന്നാടും ഇന്ത്യയും തമ്മിലുള്ള സമയ വിത്യാസം ഇപ്പോള്‍ 4 മണിക്കൂറും 30 മിനിറ്റും ആണ്, അതായത്,പാപുവ ന്യൂഗിനി സമയത്തില്‍, ഇന്ത്യയെക്കാള്‍ 4 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണെന്നത് ശ്രദ്ധേയമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?