വാഷിംഗ്ടണ്‍ ഡിസി: മെയ് ഒന്നാം തിയതി യുഎസിലെ ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ‘അമേരിക്ക ഒരു മഹത്തായ രാഷ്ട്രമാകണമെങ്കില്‍, നാം എപ്പോഴും ദൈവത്തിന്റെ കീഴില്‍ ഒരു രാഷ്ട്രമായിരിക്കണം’ എന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച അമേരിക്കയുടെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്ന പതിവനുസരിച്ച് ഈ വര്‍ഷവും യുഎസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഷിംഗ്ടണിലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായും പ്രാര്‍ത്ഥനകള്‍ നടന്നു.
‘പ്രത്യാശയുടെ ദൈവത്തിലേക്ക് പകരുക, നിറയുക” എന്നതാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ദിനത്തിന്റെ പ്രമേയം. ”പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ട്ïനിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!” (റോമ 15:13) എന്ന വചനത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രമേയം തെരെഞ്ഞെടുത്തിരിക്കുന്നത്.
74 ാമത് ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍, അമേരിക്കയിലെ ഏഴു പ്രധാന മേഖലകളായ ഭരണ സംവിധാനം, സൈന്യം, മാധ്യമം, ബിസിനസ്, വിദ്യാഭ്യാസം, സഭ, കുടുംബം എന്നിവയ്ക്കായി രാജ്യം ഒരുമയോടെ പ്രാര്‍ത്ഥിച്ചു.
നാഷണല്‍ ഡേ ഓഫ് പ്രയര്‍ ചരിത്രം
Leave a Comment
Your email address will not be published. Required fields are marked with *