വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ശ്രദ്ധ മുഴുവന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലുള്ള ചിമ്മിനിയിലേക്ക് കേന്ദ്രീകരിക്കുന്ന ദിവസളാണ് മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന്റെ ദിനങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ഔദ്യോഗികമായി ആരംഭിക്കുന്ന മെയ് 7 ന് തന്നെ ആദ്യ വോട്ടിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആ ബാലറ്റില്‍ ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്
ഇത്തവണ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അനുമതിയുള്ള 135 കര്‍ദിനാള്‍മാരില്‍ രണ്ടുപേര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വരാത്തതിനാല്‍, 133 ല്‍ 2/3 വോട്ടുകള്‍ അതായത് 89 വോട്ടുകള്‍ ലഭിക്കുന്ന വ്യക്തി മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടും.
മൂന്ന് ദിവസത്തെ വോട്ടെടുപ്പിന് ശേഷം പുതിയ മാര്‍പാപ്പയെ ലഭിച്ചില്ലെങ്കില്‍ പ്രാര്‍ത്ഥിക്കാനും, മറ്റ് കര്‍ദിനാള്‍മാരുമായി തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും, കര്‍ദിനാള്‍ പ്രോട്ടോ-ഡീക്കനായ കര്‍ദിനാള്‍ ഡൊമിനിക് മാംബര്‍ട്ടിയില്‍ നിന്ന് ‘ആത്മീയ പ്രബോധനം’ സ്വീകരിക്കാനും കര്‍ദിനാള്‍മാര്‍ക്ക് കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള ലഭിക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് പറഞ്ഞു.
വോട്ടിംഗിന്റെ ഫലം എപ്പോള്‍ അറിയാം?
ഓരോ കോണ്‍ക്ലേവും വ്യത്യസ്തമാണ്. എന്നിരുന്നാലും, മുന്‍ കോണ്‍ക്ലേവുകളെ അടിസ്ഥാനമാക്കി, സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് പുക ഉയരുന്നത് ഒരാള്‍ക്ക് പ്രതീക്ഷിക്കാവുന്ന സമയങ്ങള്‍ ഇതാണ് (എല്ലാ സമയവും ഏകദേശം):
ആദ്യ വോട്ട്: രാവിലെ 10:30 ( ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണി)
രണ്ടാമത്തെ വോട്ട്: ഉച്ചയ്ക്ക് 12.00 ( ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3:30)
മൂന്നാം വോട്ട്: വൈകുന്നേരം 5.00 (ഇന്ത്യന്‍ സമയം വൈകിട്ട് 8:30)
നാലാമത്തെ വോട്ട്: വൈകുന്നേരം 7.00 (ഇന്ത്യന്‍ സമയം രാത്രി 10:30)
വോട്ടുകള്‍ എണ്ണിയ ശേഷം ബാലറ്റ് പേപ്പര്‍ കത്തിക്കുമ്പോള്‍ ഉയരുന്ന പുകയുടെ നിറം പുറം ലോകത്തിന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കും. പുക കറുത്തതാണെങ്കില്‍, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തില്ല എന്നും, കര്‍ദിനാള്‍മാര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ അടുത്ത ദിവസം രാവിലെ വീണ്ടും വോട്ട് ചെയ്യുമെന്നും മനസിലാക്കാം.
എന്നാല്‍ പുക വെളുത്തതാണെങ്കില്‍, പുക വന്നുകഴിഞ്ഞ് ഏകദേശം ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍, കര്‍ദിനാള്‍ മാംബര്‍ട്ടി ‘ഹബേമൂസ് പാപ്പാം’ (നമുക്ക് ഒരു പാപ്പയെ ലഭിച്ചിരിക്കുന്നു!) പ്രഖ്യാപിക്കും. തുടര്‍ന്ന് പുതിയ മാര്‍പാപ്പ സെന്റ് പീറ്റേഴ്സിന്റെ ബാല്‍ക്കണിയില്‍ നിന്ന് തന്റെ ആദ്യ ആശിര്‍വാദം നല്‍കും.
എത്ര ദിവസം കാത്തിരിക്കണം?
2013 ല്‍ നടന്ന കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം, അഞ്ചാമത്തെ വോട്ടെടുപ്പിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സിസിന്റെ മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം നാലാമത്തെ വോട്ടെടുപ്പിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ക്ലേവിന്റെ മൂന്നാം ദിവസം എട്ടാമത്തെ വോട്ടെടുപ്പിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
Leave a Comment
Your email address will not be published. Required fields are marked with *