Follow Us On

17

August

2025

Sunday

യു എസ് ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ ‘ഔട്ട്’ പ്രോ-ലൈഫ് ‘ഇന്‍’!

യു എസ്  ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ ‘ഔട്ട്’ പ്രോ-ലൈഫ് ‘ഇന്‍’!

വാഷിംഗ്ടണ്‍ ഡിസി: 2025-ല്‍ യുഎസില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം കുറച്ച് അത് പ്രോ-ലൈഫ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കുന്നതായി സൂചന നല്‍കി യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍.  പ്ലാന്‍ഡ് പേരന്റ്ഹുഡ് പോലുള്ള പ്രമുഖ ഗര്‍ഭഛിദ്ര സേവന സംഘടനകളില്‍ നിന്ന് ധനസഹായം മാറ്റാനും, അത് യോഗ്യമായ പ്രോ ലൈഫ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിനിയോഗിക്കാനുമുള്ള നീക്കങ്ങള്‍ തുടര്‍ന്നേക്കുമെന്ന് ബജറ്റിന്റെ രൂപവത്കരണ ചര്‍ച്ചകളില്‍ ജോണ്‍സണ്‍ വ്യക്തമാക്കി.

പ്ലാന്‍ഡ് പേരന്റ്ഹുഡിന് നല്‍കി വരുന്ന ധനസഹായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് കെന്റക്കിയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രെറ്റ് ഗത്‌റി സ്ഥിരീകരിച്ചു. പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ 2023 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്, 70 കോടി ഡോളറാണ് സര്‍ക്കാര്‍ സഹായമായി ലഭിച്ചിരിക്കുന്നത്. ഇത് സ്ഥാപനത്തിന്റെ വരുമാനത്തിന്റെ 39 ശതമാനം വരും. ഇതേ കാലയളവില്‍ നാല് ലക്ഷത്തോളം അബോര്‍ഷനുകളാണ് പ്ലാന്‍ഡ് പേരന്റ്ഹുഡ് നടത്തിയിരിക്കുന്നത്.

അധികാരത്തില്‍ തിരിച്ചെത്തി ആഴ്ചകള്‍ക്കുള്ളില്‍, ട്രംപ് ഹൈഡ് േദഗതിയും മെക്‌സിക്കോ സിറ്റി നയവും പുനഃസ്ഥാപിച്ചിരുന്നു.  ഇത് സര്‍ക്കാരിതര സംഘടനകള്‍ വിദേശത്ത് നടത്തുന്ന ഗര്‍ഭഛിദ്രങ്ങള്‍ക്കായി നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് വിലക്കുന്നു. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) ചെലവുകള്‍ മരവിപ്പിച്ചുകൊണ്ട് ട്രംപ് ‘-ഭരണകൂടം ദശലക്ഷക്കണക്കിന് ഗര്‍ഭഛിദ്ര അനുകൂല സബ്‌സിഡികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?