കൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ മെയ് 10 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി സംഘടിപ്പിക്കുന്നു. 1999 ലോ അതിന് ശേഷമോ വിവാഹിതരായ നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള്‍, മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയോടൊത്ത് ആയിരിക്കുന്ന പരിപാടിയാണ് ഇടയനോടൊപ്പം ഒരു ദിനം.
ഉദ്ഘാടന- സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ ഉണ്ടാകില്ല. കുടുംബാംഗങ്ങള്‍ക്ക് പറയാനുള്ളത് ബിഷപ്പിനോട് പറയാം. ബിഷപ് അത് കേള്‍ക്കുകയും അദ്ദേഹത്തിന് പറയാനുള്ളത് അവരോട് പറയുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് കഴിയുന്ന പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുകയും ചെയ്യും.
ബിഷപ്പിനോട് വ്യക്തിപരമായി സംസാരിക്കണമെങ്കില്‍ പിന്നീട് അതിനുള്ള അവസരവും ഒരുക്കും. ഇടയന്‍ അവന്റെ ആടുകളുടെ ഇടയിലേക്ക് കടന്നു ചെല്ലുന്ന മഹനീയ ദിനമാണ് ഇടയനോടൊപ്പം ഒരു ദിനം. അപ്പനും മക്കളും ഒരുമിച്ചിരുന്നു സങ്കടങ്ങളും സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന, പരസ്പരം പങ്കിട്ടു ഭക്ഷിക്കുന്ന, തങ്ങളുടെ കഴിവുകള്‍ വെളിപ്പെടുത്തുന്ന ആനന്ദദിനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9387676757.
Leave a Comment
Your email address will not be published. Required fields are marked with *