Follow Us On

23

November

2024

Saturday

യമനിലെ ദുരവസ്ഥകള്‍ വിവരിച്ച് ക്രൈസ്തവ വനിത

യമനിലെ ദുരവസ്ഥകള്‍ വിവരിച്ച് ക്രൈസ്തവ വനിത

ഏഡന്‍/യെമന്‍: നാലാം നൂറ്റാണ്ട് മുതല്‍ ക്രൈസ്തവസാന്നിധ്യമുണ്ടായിരുന്ന തുറമുഖ നഗരമാണ് ഏഡന്‍. പല പീഡനങ്ങളിലൂടെയും കടന്നുപോയെങ്കിലും ഇസ്ലാമിന്റെ അധിനിവേശം ഉണ്ടാകുന്നത് വരെ ഇവിടെ ക്രൈസ്തവവിശ്വാസം പടര്‍ന്നു പന്തലിച്ചു. 1970 കളില്‍ പോലും ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് മോസ്‌കുകള്‍ക്കൊപ്പം നികുതിയിളവ് ഇവിടെ ലഭ്യമായിരുന്നു. മാത്രമല്ല വിദേശത്ത് നിന്ന് വൈദികര്‍ക്ക് ഇവിടെ വന്ന് താമസിക്കുന്നതിനോ ദൈവാലയത്തില്‍ പ്രസംഗിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലീം ബദര്‍ഹുഡ് അധികാരത്തിലേക്ക് കടന്നുവന്നതോടയാണ് ഇവിടെ കാര്യങ്ങള്‍ മാറിമറിയുന്നത്.

1980 കളില്‍ ഏഡനില്‍ ക്രൈസ്തവ വിശ്വാസിയായി ജനിച്ച് ആദ്യകാലത്ത് സ്വാതന്ത്ര്യത്തോടെ ജീവിച്ച്, പിന്നീട് മുസ്ലീം ബ്രദര്‍ഹുഡിന്റെ കീഴില്‍ ഹിജാബ് ധരിച്ച് മാത്രം പുറത്തിറങ്ങാന്‍ നിര്‍ബന്ധിതയായ ഏഡനിലെ ഒരു ക്രൈസ്തവ യുവതി ഒരു അറബ് കത്തോലിക്ക വാര്‍ത്താമാധ്യമത്തോട് പങ്കുവച്ച കാര്യങ്ങളാണ് മുകളില്‍ കുറിച്ചത്. ”ഞങ്ങള്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ക്രിസ്മസിനും ന്യൂ ഇയറിനും പാതിരാ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് അവര്‍ വിലക്കി. ഈ വിവേചനത്തിനെതിരെ ശബ്ദിക്കാന്‍ ക്രൈസ്തവര്‍ക്ക് സാധിക്കുമായിരുന്നില്ല. കാരണം ഇസ്ലാം മതത്തില്‍ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ന്യൂനപക്ഷമായ ഇവിടുത്തെ ക്രൈസ്തവര്‍ രഹസ്യത്തിലാണ് തങ്ങളുടെ വിശ്വാസം ജീവിച്ചിരുന്നത്.

പലരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി. 1994 നു ശേഷം യെമനെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ അവര്‍ പരിശ്രമിച്ചു. ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ നിരോധിച്ചു. രേഖകളില്‍ മതവിശ്വാസത്തിന്റെ കോളത്തില്‍ ക്രിസ്ത്യാനി എന്ന് എഴുതാന്‍ അവര്‍ അനുവദിച്ചില്ല. ഖുറാന്‍ ദിവസവും വായിക്കാനും മതം മാറുവാനും ടീച്ചര്‍മാര്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. 2018 മുതല്‍ ഇസ്ലാം മതവിശ്വാസിയല്ലാത്തവര്‍ക്ക് യെമനില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.” എന്നാല്‍ അടുത്തിടെ  ക്രൈസ്തവരെ വീണ്ടും യെമനിലെ പൗരന്‍മാരായി അംഗീകരിക്കുവാന്‍ തയാറായതായും സ്ഥിതഗതികള്‍ അല്‍പ്പം മെച്ചപ്പെട്ടതായും തന്റെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഈ സ്ത്രീ പറഞ്ഞു. യെമനില്‍ അടഞ്ഞുകിടക്കുന്ന ദൈവാലയങ്ങള്‍ വീണ്ടും തുറക്കണമെന്നും വൈദികരെ വീണ്ടും ഇവിടേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ സംഭാഷണം അവസാനിപ്പിച്ചത്.

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരെ വധിച്ചതിനുശേഷം ഫാ. ടോം ഉഴുന്നാലില്‍ അച്ചനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് ഇന്ന് യെമനില്‍ കത്തോലിക്ക സഭക്ക് കാര്യമായ സാന്നിധ്യമില്ല. 2010 മുതല്‍ ഇറാന്റെ പിന്തുണയുള്ള ഷിയ ഹൂതി വിഭാഗവും സൗദി അറേബ്യയുടെ പിന്തുണയുള്ള സുന്നി വിഭാഗവുമായി നടന്നുവരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ ഒന്നര ലക്ഷത്തോളമാളുകളാണ് കൊല്ലപ്പെട്ടത്. പരസ്യമായി വിശ്വാസം ജീവിക്കുന്ന ക്രൈസ്തവര്‍ പേരിനു മാത്രമേ ഉള്ളൂവെങ്കിലും ഇവിടേക്ക് സഹായമെത്തിക്കുന്നതില്‍ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ മുന്‍പന്തിയിലുണ്ട്. 2024 ലെ ഓപ്പണ്‍ ഡോര്‍സ് സംഘടനയുടെ കണക്കുകള്‍പ്രകാരം ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് യെമന്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?