Follow Us On

21

September

2024

Saturday

ബ്രിട്ടനിലെ യുവജനസംഗമം ശ്രദ്ധേയമായി

ബ്രിട്ടനിലെ യുവജനസംഗമം ശ്രദ്ധേയമായി
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ യുവജനസംഗമം (ഹന്തൂസാ-ആനന്ദം-2024) ശ്രദ്ധേയമായി. എസ്എംവൈഎം സംഘടിപ്പിച്ച സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയുടെ ഏറ്റവും വലിയ സമ്പത്ത് യുവജനങ്ങളാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ദൈവരാജ്യത്തിന്റെ വളര്‍ച്ചയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ അനുവദിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സഭയുടെ തനതായ പാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഏതു സാഹചര്യത്തിലും വിശ്വാസം ഉറക്കെ പ്രഘോഷിക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
മോട്ടിവേഷണല്‍ സ്പീക്കറും കത്തോലിക്കാ വചനപ്രഘോഷകനുമായ ബ്രണ്ടന്‍ തോംസണ്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, പാസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ടോം ഓലിക്കരോട്ട്, ഫാ. ജോര്‍ജ് ചേലക്കല്‍, യൂത്ത് കമ്മീഷന്‍ സെക്രട്ടറി ജിറ്റോ ഡേവിഡ് ചിറ്റിലപ്പള്ളി, എസ്എംവൈഎം ഡയറക്ടര്‍ ഫാ. ജോസഫ് മുക്കാട്ട്, സെക്രട്ടറി അഞ്ജുമോള്‍ ജോണി, അലന്‍ ജോസി മാത്യു, ജോയല്‍ ടോമി, ആന്‍ഡ്രിയ ജോര്‍ജ്, ജൂഡിന്‍ ജോജി, റ്റിറ്റി ടോമിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഗമത്തില്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഇടവകകളില്‍നിന്നും വിവിധ മിഷനുകളില്‍നിന്നുമായി 1600-ഓളം യുവജനങ്ങള്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?