Follow Us On

15

July

2025

Tuesday

അഫ്ഗാനിസ്ഥാനില്‍ പതിനഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ പതിനഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു

താലിബാന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനിലെ അധികാരം പിടിച്ചെടുത്ത ശേഷം രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്‌കൂള്‍വിദ്യാഭ്യാസത്തിനുള്ള സാധ്യതകള്‍ നിഷേധിക്കപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. താലിബാന്റെ കിരാത നടപടികളാണ് പതിനഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ക്കാണ് സെക്കണ്ടറി വിദ്യാഭ്യാസം നിഷേധിച്ചത്.

താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷമുള്ള കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി, അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെ നിശിതമായി അപലപിച്ചിരിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫാണ്.  സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ച സന്ദേശത്തിലൂടെയാണ് പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ഈ വിവേചനത്തെ ഐക്യരാഷ്ട്രസഭാസംഘടന അപലപിച്ചത്. ഈ കിരാത വിവേചനവും അടിച്ചമര്‍ത്തലും നിശ്ചയമായും ഒഴിവാക്കപ്പെടേണ്ടതാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി എക്‌സില്‍ കുറിച്ചു.

വിദ്യാഭ്യാസം വഴി തങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായും വളര്‍ത്തിയെടുക്കാനുള്ള അവസരണമാണ് പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ടത്. പെണ്‍കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, വിദ്യാസമ്പന്നകളായ പെണ്‍കുട്ടികളിലൂടെ സമൂഹത്തിന് ലഭ്യമാകുമായിരുന്ന നന്മകള്‍ നിഷേധിക്കപ്പെടരുതെന്നും യൂണിസെഫ് ഖേദപൂര്‍വം സമൂഹത്തെ ഓര്‍മപ്പെടുത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?