തൃശൂര്‍: പ്രശസ്തമായ പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട് പൊന്നിന്‍കുരിശുകളും മുത്തുകുടകളുമായി തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
പ്രാര്‍ഥനാഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പട ിയോടെ പ്രത്യേകം അലങ്കരിച്ച രൂപക്കൂട്ടില്‍ വി. യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ പ്രദക്ഷി ണവീഥിയിലൂടെ എഴുന്നള്ളിച്ചു.
പ്രദക്ഷിണത്തില്‍ ഇടവകയിലെ എണ്‍പത്തിയൊന്നു കുടുംബയൂണിറ്റുകളിലെ പ്രസിഡന്റുമാര്‍ പൊന്നിന്‍കുരിശുകള്‍ കൈകളിലേന്തി. പ്രദക്ഷിണം ദൈവാലയത്തില്‍ നിന്നും വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെത്തി തിരിച്ച് ദൈവാലയത്തില്‍ പ്രവേശിച്ചു.
ബാന്‍ഡ് വാദ്യങ്ങളുടെയും ലില്ലിപ്പൂ കൈകളിലേന്തിയ കുട്ടികളുടെയും അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം. തിരുനാള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പതിനായിരങ്ങള്‍ പങ്കെടുത്തു.
തിരുനാളിന് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ചെമ്പകശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗോഡ് വിന്‍ കിഴക്കൂടന്‍, ഫാ. നിവിന്‍ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ ഒ. ജെ ഷാജന്‍, പിയൂസ് പുലിക്കോട്ടില്‍, കെ.ജെ വിന്‍സെന്റ്, വില്‍സണ്‍ നീലങ്കാവില്‍, സേവ്യര്‍ അറക്കല്‍, റാഫി നീലങ്കാവില്‍ സി.വി സേവ്യര്‍, എം.എഫ് പ്രിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *