Follow Us On

21

November

2024

Thursday

ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനത്തിന് 23 ലക്ഷം യുവജനങ്ങള്‍

ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനത്തിന് 23 ലക്ഷം യുവജനങ്ങള്‍

ബ്യൂണസ് അയറിസ്: അര്‍ജന്റീനയുടെ പ്രത്യേക മധ്യസ്ഥയായ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ 50-ാമത് യുവജന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 23 ലക്ഷം യുവജനങ്ങള്‍.

‘അമ്മയുടെ കടാക്ഷത്തിന് കീഴില്‍ ഞങ്ങള്‍ ഐക്യം തേടുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രമേയം. ബ്യൂണസ് അയറിസ് അതിരൂപതയും പോപ്പുലര്‍ പയറ്റി കമ്മീഷനും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.

ബ്യൂണസ് അയറിസ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുയേര്‍വ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധ മറിയത്തെ ‘അമ്മ’ എന്ന് വിളിക്കുന്നതിലൂടെ’തീര്‍ത്ഥാടനത്തിനെത്തിയവര്‍ സഹോദരീസഹോദരന്‍മായി മാറുന്നതായി ആര്‍ച്ചുബിഷപ് പറഞ്ഞു. മയക്കുമരുന്നിന് അടിമകളായതുമൂലവും രോഗങ്ങള്‍ മൂലംവും  ജീവതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെയും ക്ലേശിക്കുന്ന അര്‍ജന്റീനയിലെ യുവജനങ്ങളെ ആര്‍ച്ചുബിഷപ് ലുജാന്‍ നാഥയുടെ പാദത്തിങ്കല്‍ സമര്‍പ്പിച്ചു.

2024 ന്റെ ആദ്യപാദത്തില്‍ അര്‍ജന്റീനയിലെ ദാരിദ്ര്യത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ലൂജാന്‍ നാഥയുടെ പക്കല്‍ സഹായം തേടാനും മറ്റുള്ളവരെ കുറ്റപ്പെടുത്താതെ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാനും ആര്‍ച്ചുബിഷപ് യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?