Follow Us On

10

December

2025

Wednesday

Latest News

  • മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്

    മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്0

    കൊച്ചി: മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്.  ഭൂസമരം രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 30) വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സമരപന്തലില്‍ എത്തും. വൈകുന്നേരം മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ ലത്തീന്‍ സമുദായ നേതാക്കളും പങ്കെടുക്കും.

  • പഴയിടം ഗ്രാമത്തെ വികസനത്തിലേക്ക് നയിച്ച സിസ്റ്റര്‍ ജോസഫാമ്മ ഓര്‍മയായി

    പഴയിടം ഗ്രാമത്തെ വികസനത്തിലേക്ക് നയിച്ച സിസ്റ്റര്‍ ജോസഫാമ്മ ഓര്‍മയായി0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഗ്രാമത്തിലേക്ക് വികസനവെളിച്ചം എത്തിക്കുന്നതിന് മുമ്പില്‍നിന്നു പ്രവര്‍ത്തിച്ച സിസ്റ്റര്‍ ജോസഫാമ്മ എസ്.എച്ച് നിത്യസമ്മാനത്തിനായി യാത്രയായി. പഴയിടം തിരുഹൃദയമഠത്തില്‍ 47 വര്‍ഷം സേവനം ചെയ്ത് സിസ്റ്റര്‍ പഴയിടംകാരുടെ അമ്മയും സഹോദരിയുമായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ വായ്പൂരില്‍ നിന്നാണ് സിസ്റ്റര്‍ ജോസഫാമ്മ പഴയിടത്തേക്കു വന്നത്. പാലാ രൂപതയിലെ ചേന്നാടുകാരി കാക്കല്ലില്‍ സിസ്റ്റര്‍ ജോസഫാമ്മ അങ്ങനെ  പഴയിടംകാരിയായി മാറി.  പഴയിടത്ത് ഒരു ചെക്ക് ഡാം നിര്‍മിക്കാര്‍ മുന്നിട്ടിറങ്ങിയത് സിസ്റ്ററായിരുന്നു. ചെക്ക് ഡാം നിര്‍മാണം നേരില്‍ കാണാന്‍ പൊരിവെയില്‍

  • അന്തര്‍ദേശീയ മിഷന്‍ കോണ്‍ഗ്രസ് ശ്രദ്ധേയമാകുന്നു

    അന്തര്‍ദേശീയ മിഷന്‍ കോണ്‍ഗ്രസ് ശ്രദ്ധേയമാകുന്നു0

    ചങ്ങനാശേരി: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന  6-ാമത് അന്തര്‍ദേശീയ മിഷന്‍ കോണ്‍ഗ്രസ് (ജിജിഎം) ആരംഭിച്ചു. ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തിലും ക്രിസ്തു ജ്യോതി ക്യാമ്പസിലുമായി നടക്കുന്ന  ജിജിഎം മെയ് 4-ന് സമാപിക്കും. ഇറ്റാനഗര്‍ രൂപതാധ്യക്ഷന്‍ ഡോ. ബെന്നി വര്‍ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍  ദിവ്യബലിയര്‍പ്പിച്ച് ദീപം തെളിയിച്ചു.  ഇറ്റാനഗര്‍ ബിഷപ് എമരിറ്റസ് റവ. ഡോ. ജോണ്‍ തോമസ് , ഗുഡ്ഗാവ് ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസ്, ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ ഫാ. ആന്റണി എത്തക്കാട്ട്, ഇടവകവികാരി ഫാ. തോമസ്

  • അമ്മമടിത്തട്ട് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്!

    അമ്മമടിത്തട്ട് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്!0

    സഭയുടെ പരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില്‍ മതിയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്‍ദിനാള്‍ റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ”2022 ല്‍  സെന്റ് മേരി മേജര്‍  ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന്‍  ചര്‍ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിതമായ  മരിയന്‍ ഐക്കണില്‍ അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം

  • ഇത് ഒരു നൈജീരിയന്‍ പ്രശ്‌നമല്ല!

    ഇത് ഒരു നൈജീരിയന്‍ പ്രശ്‌നമല്ല!0

    നൈജീരിയയിലെ ക്രൈസ്തവപീഡനം ഇനി ഒരു നൈജീരിയന്‍ പ്രശ്‌നംമാത്രമല്ല, ലോകത്തിന് അവഗണിക്കാന്‍ കഴിയാത്ത ഒരു ധാര്‍മ്മിക പ്രതിസന്ധിയാണെന്ന് സോകോട്ടോയിലെ ബിഷപ്പ് മാത്യു ഹസന്‍ കുക്കയുടെ കടുത്ത മുന്നറിയിപ്പ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നൈജീരിയയിലെ സായുധ ആക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ  ഇരുന്നൂറോളം  ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.  ജോസിനടുത്തുള്ള അഞ്ച് ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ വളരെയേറെ പേര്‍ കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ്  ഓശാന ഞായറാഴ്ച സിക്കെ ഗ്രാമത്തില്‍  ആക്രമണം ഉണ്ടായത്. 56 ക്രിസ്ത്യാനികളെങ്കിലും സായുധരായ ഫുലാനി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളില്‍

  • ദൈവകരുണയുടെ സ്വന്തം ഫിലിപ്പീന്‍സ്

    ദൈവകരുണയുടെ സ്വന്തം ഫിലിപ്പീന്‍സ്0

    ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ രാജ്യത്തെ പൂര്‍ണ്ണമായി ദൈവകരുണയ്ക്കു സമര്‍പ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഫിലിപ്പീന്‍സ്. ദൈവ കരുണയുടെ ഞായറാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ വിശുദ്ധ കുര്‍ബാനകളിലും ഈ സമര്‍പ്പണം നടന്നു, ദൈവകരുണയ്ക്കായുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മരിയന്‍സിലെ ഫാദര്‍ ജെയിംസ് സെര്‍വാന്റസ് ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. ഫിലിപ്പീന്‍സിലെ കാത്തലിക് ഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിപി) ഔദ്യോഗിക അംഗീകാരം നല്‍കുകയും എല്ലാ രൂപതകളോടും പങ്കെടുക്കണമെന്ന് കര്‍ദ്ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ് പ്രസ്താവന ഇറക്കുകയും ചെയ്തു. യുദ്ധഭീഷണി, അഴിമതി, സഭയോടുള്ള എതിര്‍പ്പുകള്‍

  • കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

    കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്തറേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍ കോണ്‍ക്ലേവിനായി

  • ജീസസ് യൂത്തിന്റെ കെയ്‌റോസ് ബഡ്‌സ് മാഗസിനിന്‍ ഒരുക്കുന്ന ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച്

    ജീസസ് യൂത്തിന്റെ കെയ്‌റോസ് ബഡ്‌സ് മാഗസിനിന്‍ ഒരുക്കുന്ന ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച്0

    എറണാകുളം: ജീസസ് യൂത്തിന്റെ കുട്ടികള്‍ക്കായുള്ള കെയ്‌റോസ് ബഡ്സ് മാഗസിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച് ഒരുക്കുന്നു. ക്രിയാത്മകതയും വിശ്വാസവും വിനോദവും ഒത്തുചേര്‍ന്ന അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടാം. കുട്ടികളുടെ വിശ്വാസ പരിശീലനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലാണ് എല്ലാ ചലഞ്ചുകളും ക്രമീകരിച്ചിരിക്കുന്നത്.  കെയ്‌റോസ് ഗ്ലോബല്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ പ്രായപരിധി ഇല്ല. സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്നും കുട്ടികളെ  ക്രിയാത്മ കതയുടെ ലോകത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. മത്സരാര്‍ത്ഥികളുടെ സൗകര്യവും താല്‍പര്യവും അനുസരിച്ച് വീഡിയോ ആയോ എഴുത്തുരൂപത്തിലോ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. 1.

  • ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!

    ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!0

    കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാന്‍സിസ് പാപ്പാ  വത്തിക്കാനില്‍ സെമിനാരിക്കാരുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അന്ന്  ഒരു ഡീക്കന്‍ വളരെ ആകാംക്ഷപൂര്‍വ്വം പാപ്പയോടു ചോദിച്ചു; ‘പാപ്പയുടെ ഒരു ദിവസത്തെ പ്രാര്‍ത്ഥന സമയം എത്രയാണ്?’ അപ്പോള്‍ മാര്‍പാപ്പ പറഞ്ഞു; ‘ഞാന്‍ പരിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പില്‍ ആരാധനയ്ക്കായി ഒത്തിരി സമയം  ഇരിക്കും, അങ്ങനെ ഇരിക്കുന്നത് വളരെ നല്ലതാണ്.’ അപ്പോള്‍ ഡീക്കന്‍ രസകരമായി ഒരു ചോദ്യം കൂടി ചോദിച്ചു; ‘അങ്ങനെ ഇരിക്കുമ്പോള്‍ ബോറടിക്കില്ലേ?’ മാര്‍പാപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു, തീര്‍ച്ചയായും ബോറടിക്കും. ‘അപ്പോള്‍

National


Vatican

  • 10 വർഷം, ഫ്രാൻസിസ് പാപ്പ സന്ദർശിച്ചത് 60ൽപ്പരം രാജ്യങ്ങൾ; സഞ്ചരിച്ചത് 2,55,000 മൈൽ!

    വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റ് 10 വർഷം പൂർത്തിയാകുമ്പോഴേക്കും ഫ്രാൻസിസ് പാപ്പ സഞ്ചരിച്ചത് 2,55,000 മൈലുകൾ- അതായത് 41,0382 കിലോമീറ്റർ! ചുരുക്കിപ്പറഞ്ഞാൽ ചന്ദ്രനിലെത്താവുന്നതിലും അധികം ദൂരം! (ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 384,400 കിലോമീറ്ററാണ്). ഫ്രാൻസിസ് പാപ്പ വിശുദ്ധ ഫ്രാൻസിസിന്റെ 266-ാം പിൻഗാമിയായി സ്ഥാനമേറ്റതിന്റെ 10-ാം പിറന്നാൾ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ വാർത്താ ഏജൻസിയായ ‘റോം റിപ്പോർട്ട്‌സാ’ണ് കൗതുകകരമായ ഈ യാത്രാദൂരം വെളിപ്പെടുത്തിയത്. വത്തിക്കാൻ പ്രസ് ഓഫീസ് നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഓരോ പേപ്പൽ

  • ’24 അവേഴ്‌സ് ഫോർ ദി ലോർഡ്’: നോമ്പുകാല സംരംഭത്തിന് നേതൃത്വം നല്കാനൊരുങ്ങി പാപ്പ

    വത്തിക്കാൻ സിറ്റി: നോമ്പുകാലത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടക്കാൻ പോകുന്ന ’24 അവേഴ്‌സ് ഫോർ ദി ലോർഡ്'(കർത്താവിനായി 24 മണിക്കൂർ) എന്ന സംരംഭത്തിന് നേതൃത്വം നല്കാൻ ഒരുങ്ങി ഫ്രാൻസിസ് പാപ്പ. മാർച്ച് 17ന് പ്രാദേശിക സമയം വൈകുന്നേരം 4:30 ന് ആരംഭിച്ച് മാർച്ച് 18 ശനിയാഴ്ച വരെയാണ് 24മണിക്കൂർ പ്രാർത്ഥന നടത്തുക. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് പകരം ഇത്തവണ റോമിലെ സാന്താ മരിയ ഡെല്ലെ ഗ്രാസി അൽ ട്രിയോൺഫേലിൽ വച്ചാണ് പ്രാർത്ഥന നടത്തുകയെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. ഉയിർപ്പുതിരുനാളിന്റെ ഒരുക്കത്തോടനുബബന്ധിച്ച് ഫ്രാൻസിസ്

  • ‘ക്രിസ്തുവാണ് നമ്മുടെ ഭാവി’; ലോഗോയുടെ കേന്ദ്രമായി കുരിശും പാലവും! ഹംഗേറിയൻ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും തയാർ

    വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് ആഴ്ചകൾമാത്രം ശേഷിക്കേ, പേപ്പൽ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും പുറത്തുവിട്ട് വത്തിക്കാൻ. ഹംഗേറിൻ തലസ്ഥാനമായ ബുഡാപെസ്റ്റിലെ വിഖ്യാതമായ ‘ചെയിൻ ബ്രിഡ്ജും’ കുരിശടയാളവുമാണ് ലോഗോയുടെ പ്രധാന ഭാഗം. ഡാനൂബ് നദിയുടെ ഇരുകരകളിലുള്ള രണ്ട് നഗരങ്ങളായ ബുഡായെയും പെസ്റ്റിനെയും ഒന്നിപ്പിക്കുന്ന ഈ പാലം രാജ്യത്തിന്റെയും നഗരത്തിന്റെയും പ്രതീകമായി ചരിത്രത്തിൽ ഉൾച്ചേർത്തിരിക്കുന്നു. ഏപ്രിൽ 28മുതൽ 30വരെയാണ് ഹംഗറിയിലെ പേപ്പൽ പര്യടനം. മനുഷ്യസമൂഹങ്ങൾ തമ്മിലുള്ള പാലങ്ങളാകാനുള്ള അപ്പസ്‌തോലിക ദൗത്യത്തിന്റെ പ്രതീകമായാണ് പാലം ലോഗോയെ അടയാളപ്പെടുത്തിയിരിക്കുന്നത്. പാലത്തിന്റെ

  • ക്രിസ്തീയ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന  ഹംഗറിയിലേക്ക് വീണ്ടും ഫ്രാൻസിസ് പാപ്പ; ത്രിദിന പര്യടനം ഏപ്രിൽ 28 മുതൽ

    വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന, പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിൽ മുൻനിരയിലുള്ള ഹംഗറിയിലേക്ക് ഫ്രാൻസിസ് പാപ്പ വീണ്ടും ആഗതനാകുന്നു. ഭരണകൂടത്തിന്റെയും സഭാ നേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ യൂറോപ്പ്യൻ രാജ്യമായ ഹംഗറി സന്ദർശിക്കുന്ന വിവരം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാൻ സ്ഥിരീകരിച്ചത്. ഏപ്രിൽ 28മുതൽ 30വരെയാണ് പേപ്പൽ പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് 2021 സെപ്തംബറിൽ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പാപ്പ ഹംഗറിയിൽ എത്തിയെങ്കിലും കേവലം മണിക്കൂറുകൾ മാത്രമാണ്

  • ആഗോളസഭ വലിയ നോമ്പിലേക്ക്; രണ്ട് വർഷത്തിനുശേഷം  അവന്റൈൻ കുന്നിൽ വിഭൂതി  തിരുക്കർമങ്ങൾക്കായി പാപ്പ ആഗതനാകുന്നു

    തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും വത്തിക്കാൻ സിറ്റി: രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം വത്തിക്കാനിലെ അവന്റൈൻ കുന്ന് പാപ്പയുടെ വിഭുതി തിരുനാൾ തിരുക്കർമങ്ങൾക്ക് വേദിയാകാൻ ഒരുങ്ങുന്നു. വത്തിക്കാനിൽ നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റർ അകലെയുള്ള അവന്റൈൻ കുന്നിലെ ബെനഡിക്ടൈൻ ആശ്രമത്തിന്റെ ഭാഗമായ സെന്റ് ആൻസെലം ദൈവാലയം, സാൻ സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാർ പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്. എന്നാൽ,മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021ലും ഫ്രാൻസിസ് പാപ്പയുടെ അനാരോഗ്യംമൂലം 2022ലും വിഭൂതി തിരുക്കർമങ്ങൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക്

  • സമ്പത്തോ ജോലിയോ അല്ല ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പ്രധാനം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: നമ്മുടെ സാമ്പത്തിക സ്ഥിതിയോ തൊഴിലോ അല്ല മറിച്ച്, ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പരമപ്രധാനമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. മെക്‌സിക്കോയിൽ നിന്നുള്ള സംരംഭകരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിജയത്തേക്കാൾ പ്രധാനപ്പെട്ടത് ആത്മീയ മൂലധനമാണെന്ന് കൂട്ടിച്ചേർത്ത പാപ്പ, പൗരോഹിത്യ രൂപീകരണ ദൗത്യത്തിൽ സഭയ്ക്ക് പിന്തുണയേകണമെന്നും സംരംഭകരോട് അഭ്യർത്ഥിച്ചു. എല്ലാ കത്തോലിക്കർക്കും ഒരു ഭവനം പോലെയാണ് വത്തിക്കാൻ എന്ന് വ്യക്തമാക്കാൻ, സ്പാനിഷ് ഭാഷയിൽ ‘കാസ എസ് സു കാസ’ (എന്റെ ഭവനം നിങ്ങളുടെ ഭവനമാണ്)

Magazine

Feature

Movies

  • നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 100-ഓളം സ്‌കൂള്‍ കുട്ടികള്‍ മോചിതരായി

    നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ 100-ഓളം സ്‌കൂള്‍ കുട്ടികള്‍ മോചിതരായി0

    അബുജ/നൈജീരിയ: മധ്യ നൈജീരിയയിലെ പാപ്പിരിയിലുള്ള സെന്റ് മേരീസ്  കാത്തലിക് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയ  300ഓളം കുട്ടികളിലെ 100 ഓളം കുട്ടികള്‍ മോചിതരായി. മോചിതരായ കുട്ടികള്‍ നൈജര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയില്‍ എത്തി. ഗവര്‍ണര്‍ ഉമര്‍ ബാഗോയുടെ നേതൃത്വത്തില്‍ കുട്ടികളെ സ്വീകരിച്ചു. ചര്‍ച്ചകളിലൂടെയാണോ സൈനിക നടപടിയിലൂടെയാണോ, മോചനദ്രവ്യം നല്‍കിയാണോ മോചനം സാധ്യമായത് എന്നത് വ്യക്തമല്ല. പാപ്പിരിയിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ നിന്ന് 250 ലധികം വിദ്യാര്‍ത്ഥികളെയും 12 സ്റ്റാഫ് അംഗങ്ങളെയുമാണ് നവംബര്‍ 21 -ന്

  • അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

    അംഗങ്ങളില്ല; പ്രവര്‍ത്തനം നിലച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍0

    ന്യൂ ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം നിലച്ചതിന് സമാനമായ അവസ്ഥയില്‍. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരടക്കം ഏഴ് അംഗങ്ങളാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ഉള്ളത്. അംഗങ്ങളുടെ കാലാവധി കഴിയുകയും, ചെയര്‍പേഴ്സണ്‍ ഇക്ബാല്‍ സിംഗ് ലാല്‍പുര ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജി വയ്ക്കുകയും ചെയ്തതോടെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം,

  • കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്

    കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് 22ന്0

    കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ  വിസ്മയരാവ് ഡിസംബര്‍ 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്നതാണ് ഈ സ്‌നേഹസംഗമം. ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്‍നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ എത്തിച്ചേരും. വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്‌ഐ ക്രൈസ്റ്റ്,  ലിറ്റില്‍ ഫ്‌ലവര്‍, കടവന്ത്ര

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?