ഷൈമോന്‍ തോട്ടുങ്കല്‍
ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ദേശീയ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സീറോമലബാര്‍ സഭയുടെ സാംസ്‌കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം നവംബര്‍ 16-ന് സ്‌കെന്തോര്‍പ്പില്‍വച്ച് നടക്കും. വിശുദ്ധ ബൈബിളിന്റെ പാഠങ്ങള്‍ അനുഭവകരമാക്കുവാനും കലാകഴിവുകള്‍ക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് ഈ കലോത്സവം.
രൂപതയുടെ പന്ത്രണ്ട് റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്. രൂപതാ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
നവംബര്‍ 16 ന് രാവിലെ 8.15 ന് രജിസ്ട്രേഷന്‍ ആരംഭി ക്കുകയും ഒമ്പതുമണിക്ക് ഉദ്ഘാടന സമ്മേളനവും ബൈബിള്‍ പ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ അവസാനിച്ച ശേഷം വൈകുന്നേരം 6.30 മുതല്‍ സമ്മാനദാനം ആരംഭിക്കും. ഒമ്പതുമണിയോടുകൂടി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആശീര്‍വാദത്തോടെ പരിപാടികള്‍ സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *