Follow Us On

05

February

2025

Wednesday

ഉദര ശസ്ത്രക്രിയയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പ  ആശുപത്രിയിൽ; പാപ്പയ്ക്കായി നമുക്കും പ്രാർത്ഥിക്കാം

ഉദര ശസ്ത്രക്രിയയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പ  ആശുപത്രിയിൽ; പാപ്പയ്ക്കായി നമുക്കും  പ്രാർത്ഥിക്കാം

വത്തിക്കാൻ സിറ്റി: ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ. ഇന്നത്തെ (ജൂൺ 07) പൊതുസന്ദർശനത്തിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പ ഇന്നുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വത്തിക്കാൻ വക്താവ് സ്ഥിരീകരിച്ചു. ഹെർണിയ മൂലമുള്ള കഠിനവും ആവർത്തിക്കുന്നതുമായ വേദനയെ തുടർന്ന് പാപ്പയുടെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നിർദേശിച്ചത്.

അനസ്‌തേഷ്യ നൽകിയുള്ള ശസ്ത്രക്രിയയ്ക്കുശേഷം സൗഖ്യം പ്രാപിക്കാൻ ദിവസങ്ങളോളം പാപ്പയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. ഇതോടൊപ്പം ഉദരഭിത്തിയുമായി ബന്ധപ്പെട്ട ചികിത്‌സയ്ക്ക് വിധേയനാകുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ഇന്നലെയും (ജൂൺ 6) പാപ്പ ജെമെല്ലി ആശുപത്രിയിൽ എത്തിയിരുന്നു.

എൺപത്താറ് വയസുകാരനായ പാപ്പ ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ നാല് ദിവസം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. 2021ൽ ജെമെല്ലി ആശുപത്രിയിൽതന്നെയാണ് വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 2022ന്റെ ആരംഭം മുതൽ കാൽമുട്ടു വേദനയും പാപ്പയെ അലട്ടുന്നുണ്ട്. എന്നാൽ, ഇതിന് പരിഹാരം കാണാൻ ശസ്ത്രക്രിയ വേണ്ട എന്ന നിലപാടിലായിരുന്നു അദ്ദേഹം.

2021 ജൂലൈയിലെ വൻകുടലിലെ ശസ്ത്രക്രിയയ്ക്കുവേണ്ടി നടത്തിയ ജനറൽ അനസ്‌തേഷ്യയുടെ അനന്തരഫലങ്ങൾ വീണ്ടും നേരിടാൻ ആഗ്രഹിക്കാത്തതിനാൽ കാൽമുട്ടിന് ശസ്ത്രക്രിയ നടത്താൻ താൽപ്പര്യമില്ലെന്ന് പാപ്പ മേയിൽ ഇറ്റാലിയൻ ബിഷപ്പുമാരോട് പറഞ്ഞത് വാർത്തയായിരുന്നു. പക്ഷേ, അനസ്‌തേഷ്യ ആവശ്യമായ ശസ്ത്രക്രിയയക്കായാണ് പാപ്പ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?