Follow Us On

09

December

2024

Monday

‘ബഫര്‍ സോണില്‍’ പ്രാര്‍ത്ഥിക്കുന്നതും നിയമവിരുദ്ധം; നിയമം പ്രാബല്യത്തില്‍ വന്നു

‘ബഫര്‍ സോണില്‍’ പ്രാര്‍ത്ഥിക്കുന്നതും നിയമവിരുദ്ധം; നിയമം പ്രാബല്യത്തില്‍ വന്നു

ലണ്ടന്‍: അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ 150 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം യുകെയില്‍ പ്രാബല്യത്തില്‍ വന്നു. ഗര്‍ഭഛിദ്രത്തിന് എത്തുന്ന സ്ത്രീകളെ സ്വാധീനിക്കുന്നതോ തടയുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അബോര്‍ഷന്‍ കേന്ദ്രത്തോടനുബന്ധിച്ചുള്ള ബഫര്‍ സോണില്‍ നിരോധനമുള്ളത്.  ബഫര്‍ സോണില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചാല്‍ പോലും അത് നിയമവിരുദ്ധ നടപടിയായി പരിഗണിച്ച് കേസെടുക്കാനുള്ള സാധ്യത നല്‍കുന്ന വിധത്തില്‍ അവ്യക്തമായാണ് പുതിയ നിയമം നിര്‍വചിച്ചിരിക്കുന്നതെന്ന്  സന്നദ്ധ സംഘടനയായ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡത്തിന്റെ(എഡിഎഫ്) അഭിഭാഷകന്‍ ജെറമിയ ഇഗുനുബോലെ പറഞ്ഞു. ബഫര്‍ സോണില്‍ നിശബ്ദ പ്രാര്‍ത്ഥനയ്ക്ക് അനുവാദം നല്‍കിയിരുന്ന നിര്‍ദേശം ഒഴിവാക്കിക്കൊണ്ടുള്ള നിയമമാണ് ഭരണം കയ്യാളുന്ന ലേബര്‍ പാര്‍ട്ടി പാസാക്കിയിരിക്കുന്നത്.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ യുകെയിലെ മുന്‍ സൈനികനായിരുന്ന സ്മിത്ത് കോണറിന് അബോര്‍ഷന്‍ കേന്ദ്രത്തിന്റെ മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍ ഫൈന്‍ ചുമത്തിയ സംഭവം ഏറെ വിവാദമായിരുന്നു. രാജ്യത്തിന് വേണ്ടി 20 വര്‍ഷക്കാലം അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സേവനം ചെയ്ത സൈനികനെന്ന നിലയില്‍ ചിന്താ സ്വാതന്ത്ര്യം പോലും കവര്‍ന്നെടുക്കപ്പെടുന്ന സഹാചര്യം ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നതായി സ്മിത്ത് പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തിലെ ഭീകര നിമിഷമാണ് ഇതെന്ന് അജാത ശിശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള യുകെ സൊസൈറ്റി പ്രതികരിച്ചു. പുതിയ നിയമം ‘ദേശീയ അപമാന’-മാണെന്നാണ്, യുകെയിലെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഡയറക്ടറും പ്രോ ലൈഫ് പ്രവര്‍ത്തകയുമായ ഇസബെല്‍ വോഗന്‍ സ്പ്രൂസ് പ്രതികരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?