ഓസ്റ്റിന്‍/യുഎസ്എ: ഗര്‍ഭഛിദ്രത്തെ അടിയന്തിര സര്‍വ്വീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ടെക്‌സാസിലെ ആശുപത്രികളില്‍ എമര്‍ജന്‍സി റൂമുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭഛിദ്രം നിര്‍ബന്ധിതമായി ചെയ്യിക്കുവാനുള്ള യുഎസ് ഗവണ്‍മെന്റ് നീക്കത്തെ സുപ്രീം കോടതി തടഞ്ഞു.
എമര്‍ജന്‍സി മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് ലേബര്‍ ആക്ടിന്റെ പിരിധിയില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടില്ലെന്നുള്ള ഫിഫ്ത് സര്‍ക്ക്യൂട്ട് കോടതിവിധിക്കെതിരെ യുഎസ് ഗവണ്‍മെന്റ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ഹോസ്പിറ്റലുകള്‍ നല്‍കേണ്ട അടിയന്തിര ശുശ്രൂഷകളുടെ വിഭാഗത്തില്‍ ഗര്‍ഭഛിദ്രം ഉള്‍പ്പെടുത്തിയാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിക്കുന്ന ആശുപത്രികളുടെ ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്താലാക്കപ്പെടുമെന്ന സാഹചര്യവും നിലനിന്നിരുന്നു,
Leave a Comment
Your email address will not be published. Required fields are marked with *