Follow Us On

21

November

2024

Thursday

നിങ്ങള്‍ സഭയുടെ ഐക്യത്തിന്റെ അടയാളം: പുതിയ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ

നിങ്ങള്‍ സഭയുടെ ഐക്യത്തിന്റെ അടയാളം: പുതിയ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21 പേരും സഭയുടെ ഐക്യത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പദവിയുടെ ഔന്നത്യത്തിലുപരി ശുശ്രൂഷയ്ക്കുള്ള അവസരമായി കര്‍ദിനാള്‍ പദവി മാറണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും പുതിയ കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തില്‍ പാപ്പ പറയുന്നു.

‘കണ്ണുകള്‍ ഉയിര്‍ത്തി, കൈകള്‍ കൂപ്പി, നിഷ്പാദുകരായി’ ശുശ്രൂഷകള്‍ നിര്‍വഹിക്കുവാന്‍ പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിച്ചു. കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ച് അര്‍ജന്റീനിയന്‍ കവിയായ ഫ്രാന്‍സിസ്‌കോ ലൂയിസ് ബെര്‍ണാദസ് ഉപയോഗിച്ച വിശേഷണങ്ങളാണിത്.  കാഴ്ചപ്പാടുകളും ഹൃദയവും വിശാലമാക്കുന്നതിലൂടെ ദൂരക്കാഴ്ചകള്‍ കാണാനും കൂടുതല്‍ തീക്ഷ്ണതയോടെ സ്‌നേഹിക്കാനും സാധിക്കും.

ക്രിസ്തുവിന്റെ അജഗണത്തെ നയിക്കുവാന്‍ സുവിശേഷപ്രഘോഷണത്തോടൊപ്പം നിങ്ങളുടെ പ്രാര്‍ത്ഥനയും ആവശ്യമാണ്. വേദനനിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നു നില്‍ക്കേണ്ടതിന്റെ സൂചനയാണ് ചെരിപ്പില്ലാത്ത പാദങ്ങള്‍. യുദ്ധം മൂലമുള്ള വേദനകള്‍, വിവേചനം, വിശപ്പ്, ദാരിദ്ര്യം പോലുള്ള കാര്യങ്ങളാണവയെന്ന് പാപ്പയുടെ കത്തില്‍ പറയുന്നു.

പുതിയ കര്‍ദിനാള്‍മാരെ വാഴിക്കുന്നതിനുള്ള കണ്‍സിസ്റ്ററി ഡിസംബര്‍ ഏഴി വത്തിക്കാനില്‍ നടക്കും. ഡിസംബര്‍ എട്ടിന് അമലോത്ഭവമാതാവിന്റെ തിരുനാള്‍ദിനത്തില്‍ പാപ്പ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?