Follow Us On

01

July

2025

Tuesday

യൗസേപ്പിതാവിന്റെ വ്യത്യസ്ത കലാസൃഷ്ടിയുമായി ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന

യൗസേപ്പിതാവിന്റെ വ്യത്യസ്ത കലാസൃഷ്ടിയുമായി ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന

പാലക്കാട്: മെയ് ഒന്നിന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം വ്യത്യസ്തമായി ആചരിച്ച് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന ദൈവാലയം. വിഭവസമൃദ്ധമായ ഊട്ടുനേര്‍ച്ചയോടൊപ്പം യൗസേപ്പിതാവിന്റെ വ്യത്യസ്തമായ കലാസൃഷ്ടി ഒരുക്കിയാണ് ഒലവക്കോട് ദൈവാലയം വിശ്വാസികളുടെ  ശ്രദ്ധ ആകര്‍ഷിച്ചത്. വികാരി ഫാ. ഷാജു അങ്ങെവീട്ടിലിന്റെ നേതൃത്വത്തില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ജോയല്‍  സിഎച്ച്എഫിന്റെ മേല്‍നോട്ടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടനോട് ചേര്‍ന്ന്, അള്‍ത്താരബാലന്‍മാരാണ് ഈ കലാസൃഷ്ടി രൂപപ്പെടുത്തിയത്. മെറ്റല്‍ പെയിന്റ് ചെയ്ത്, വിശുദ്ധ യൗസേപ്പിന്റെ ചിത്രത്തില്‍ നിരത്തിയാണ് ഇത് രൂപപ്പെടുത്തിയത്. 6 അടി നീളമുള്ള ഈ ചിത്രം വരച്ചത് റബേക്ക ഫ്രാങ്ക് ആണ്. അള്‍ത്താര ബാലന്‍മാരുടെ പ്രസിഡന്റ്  അലന്‍ ഷിബുവാണ്  കുട്ടികളുടെ ഈ പരിശ്രമത്തിന് ചുക്കാന്‍ പിടിച്ചത്. ഇടവകജനം തിരുനാള്‍ദിനത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മെറ്റല്‍ ചിത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?