Follow Us On

02

January

2025

Thursday

പാപ്പയുടെ വക ഉക്രെയ്‌ന് ഒരു ട്രക്ക് സാധനങ്ങൾ കൂടി; പേപ്പൽ സഹായം ഏറ്റുവാങ്ങി രാജ്യം

പാപ്പയുടെ വക ഉക്രെയ്‌ന് ഒരു ട്രക്ക് സാധനങ്ങൾ കൂടി; പേപ്പൽ സഹായം ഏറ്റുവാങ്ങി രാജ്യം

വത്തിക്കാൻ സിറ്റി: യുദ്ധഭീകരതയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഉക്രെയ്ൻ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ കരുതൽസഹായം. കഴിഞ്ഞ ശനിയാഴ്ച ഇറ്റലിയിൽ നിന്നും മരുന്നുകളും ജനറേറ്ററുകളും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന ഒരു ട്രക്ക് ഉക്രെയ്‌നിലെ ഖാർകിവിലേയ്ക്ക് അയ്ക്കുകയായിരുന്നു റോമിലെ സാന്താ സോഫിയയിലെ ചർച്ച് ഓഫ് പേപ്പൽ ചാരിറ്റീസ് ഓഫീസ്.

ഇറ്റലിയിലെ ഉക്രേനിയൻ കമ്മ്യൂണിറ്റിയുടെ മീറ്റിംഗ് പോയിന്റായ റോമിലെ ചർച്ച് ഓഫ് സാന്താ സോഫിയയിൽ നിന്നുമാണ് ജനറേറ്ററുകളും ഭക്ഷണവും മരുന്നുകളും നിറച്ച ട്രക്ക് ഖാർകിവിലേയ്ക്ക് പുറപ്പെട്ടത്. യുദ്ധത്തിന്റെ തുടക്കം മുതൽ, ഉക്രേനിയൻ കുടുംബങ്ങളുടെ ആവശ്യങ്ങൾ സഭ ഹൃദയത്തിൽ ഏറ്റെടുത്തിട്ടുണ്ട്. ദുരന്തമുഖത്ത് സഹായിക്കാനുള്ളവരുടെ ആഗ്രഹങ്ങളെ ഒന്നിപ്പിച്ച് അത് അർഹരായവരിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളും സഭ നടത്തിയിട്ടുണ്ട്.

ഉക്രെയ്‌നുവേണ്ടിയുള്ള പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുകയും വിവിധ രീതിയിൽ ഉക്രെയ്ൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇക്കഴിഞ്ഞ ദിവസം നടന്ന പ്രതിവാരകൂടിക്കാഴ്ച മധ്യേ പാപ്പ പറഞ്ഞിരുന്നു. ഒരു വർഷത്തിലേറെയായി യുദ്ധത്തിൽ പൊറുതിമുട്ടിയ രാജ്യത്തിന് നൽകുന്ന നിരന്തരമായ കരുതലിന്റെ പ്രകടനമായിരുന്നു പാപ്പയുടെ ആ വാക്കുകൾ.

അതേസമയം ഭക്ഷ്യൗഷധവസ്തുക്കളും മറ്റും അടങ്ങിയ ചരക്ക് വാഹനം ജാഗ്രതയോടെയും കരുതലോടെയും ലക്ഷ്യസ്ഥാനത്തെത്തിച്ച ഡ്രൈവർമാർക്ക് സർവീസ് ഓഫ് ചാരിറ്റിയുടെ പ്രിഫെക്റ്റ് കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി പ്രത്യേക നന്ദി രേഖപ്പെടുത്തി. യുദ്ധവും അക്രമണങ്ങളും അവസാനിക്കാത്ത ആ രാജ്യത്തേയ്ക്ക് സഹായം എത്തിക്കുകയെന്നത് ആതീവശ്രദ്ധ ആവശ്യമുള്ളതായിരുന്നു. പീഡിതരായ ഉക്രൈൻ ജനതക്കുവേണ്ടി ഇനിയും സഹായം വാഗ്ദാനം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന ബോധ്യം ചരക്ക് വാഹനം കയറ്റി അയച്ചപ്പോൾ തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?