ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയാ മെലോണി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് പത്രോസിനടുത്ത ശുശ്രൂഷയ്ക്ക് ആശംസകള്‍ അറിയിക്കുകയും, പരിശുദ്ധ സിംഹാസനത്തിന്റെ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് പിന്തുണയറിയിക്കുകയും ചെയ്തു.
‘ആയുധങ്ങള്‍ ചര്‍ച്ചയ്ക്കും സംഭാഷണത്തിനും സ്ഥാനം പിടിച്ച എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമാധാനത്തിനും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ശ്രമങ്ങളെ ഇറ്റലി അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി ടെലഫോണ്‍ സംഭാഷണത്തില്‍ മെലോണി വ്യ്ക്തമാക്കി.
‘കൃത്രിമ ബുദ്ധിയുടെ ധാര്‍മ്മികവും മനുഷ്യര്‍ക്ക് സേവനം നല്‍കുന്നതുമായ വികസനത്തിനായി പരിശുദ്ധ സിംഹാസനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരാനുള്ള ഇറ്റലിയുടെ സന്നദ്ധതയും സംഭാഷണത്തിനിടെ മെലോണി അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *