പെറുവിലെ പുരോഹിതനെ പേഴ്‌സണല്‍ സെക്രട്ടറിയായി പോപ്പ് ലിയോ പതിനാലാമന്‍ നിയമിച്ചു. പെറുവിലെ ചിക്ലായോയില്‍ നിന്നുള്ള യുവ പുരോഹിതനായ ഫാ. എഡ്ഗാര്‍ഡ് ഇവാന്‍ റിമായ്കുന ഇംഗയെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തന്റെ പുതിയ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിച്ചു. സമീപ വര്‍ഷങ്ങളില്‍ വിവിധ പാസ്റ്ററല്‍, അക്കാദമിക് മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. റിമായ്കുന ബുദ്ധിമാനും ഒപ്പം വിനയാന്വിതനുമായാണ് അറിയപ്പെടുന്നത്.
യുവാവെങ്കിലും മികച്ച ഭരണാധികാരിയും ദൈവശാസ്ത്ര പണ്ഡിതനുമായി ഫാ. റിമായ്കുന ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്. പെറുവിലെ അദ്ദേഹത്തിന്റെ പാസ്റ്ററല്‍ പ്രവര്‍ത്തനവും അന്താരാഷ്ട്ര സഭാ ഫോറങ്ങളിലെ ഇടപെടലുംകൊണ്ട് അദ്ദേഹം ഇതിനകം ശ്രദ്ധേയനാണ്.
പേഴ്‌സണല്‍ സെക്രട്ടറിയുടെ റോളില്‍ മാര്‍പ്പാപ്പയുടെ കത്തിടപാടുകള്‍, ഷെഡ്യൂളുകള്‍ എന്നിവ കൈകാര്യം ചെയ്യല്‍, വത്തിക്കാന്‍ വകുപ്പുകളുമായും സന്ദര്‍ശകരുടെ പ്രധാന കോണ്‍ടാക് പേഴ്‌സണ്‍.ആയും പ്രവര്‍ത്തിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. മാര്‍പ്പാപ്പയുടെ ഓഫീസിലേക്ക് സാര്‍വത്രികതലത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരാനുള്ള ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ ശ്രമങ്ങളെ ഈ പുതിയ നിയമനം പ്രതിഫലിപ്പിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *