Follow Us On

07

June

2025

Saturday

കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

വത്തിക്കാന്‍ സിറ്റി: ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്‍ദായ സുറിയാനി സഭ ബിഷപ്പായിരുന്ന നിനവെയേയിലെ വിശുദ്ധ ഐസക്കിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും കലണ്ടറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടുത്തി. അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റിന്റെ കാത്തോലിക്കോസ്-പാത്രിയാര്‍ക്കീസായ മാര്‍ അവാ മൂന്നാമനുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 1500 ഓളം വര്‍ഷം പഴക്കമുള്ള തര്‍ക്കം അവസാനിപ്പിച്ചുകൊണ്ട് ‘കോമണ്‍ ക്രിസ്റ്റോളജിക്കല്‍ ഡിക്ലറേഷന്‍’ ഒപ്പുവച്ചതിന്റെ മുപ്പതാം വാര്‍ഷികത്തോടും മാര്‍പാപ്പയും അസീറിയന്‍ സഭയുടെ പാത്രിയാര്‍ക്കീസും തമ്മില്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന്റെ 40-ാം വാര്‍ഷികത്തോടുമനുബന്ധിച്ചാണ്  പാത്രിയാര്‍ക്കീസ് അവാ മൂന്നാമനും  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്. ‘അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്’, കല്‍ദായ സുറിയാനി സഭ എന്ന പേരിലാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത്.

മറ്റ് സഭാവിഭാഗങ്ങളിലെ വിശുദ്ധരെ കത്തോലിക്ക സഭയുടെ ലിറ്റര്‍ജിക്കല്‍ കലണ്ടറില്‍ ഉള്‍പ്പെടുത്താന്‍ അടുത്തിടെ വത്തിക്കാനില്‍ സമാപിച്ച സിനഡാലിറ്റിയെ ആധാരമാക്കി നടത്തിയ സിനഡും ശുപാര്‍ശ ചെയ്തിരുന്നു. ഐസക്ക് ദി സിറിയന്‍ എന്നും അറിയപ്പെടുന്ന നിനവെയേയിലെ വിശുദ്ധ ഐസക്ക് ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിസ്റ്റിക്കും സന്യാസിയായ ബിഷപ്പുമാണ്. അദ്ദേഹത്തിന്റെ ആത്മീയ എഴുത്തുകള്‍ പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിശുദ്ധ ഐസക്കിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് നൂറ്റാണ്ടുകള്‍ തമ്മിലുള്ള വിഭാഗീയതയെ അതിജീവിച്ച, ഇരുസഭകളും പങ്കിടുന്ന പൊതുവായ വേരുകളുടെയും വിശ്വാസത്തിന്റെയും ഓര്‍മപ്പെടുത്തലാണെന്ന് പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?